HOME
DETAILS
MAL
ഫോണ്‍കെണി: പ്രതികള്‍ വീണ്ടും ജാമ്യാപേക്ഷ നല്കി
backup
April 19 2017 | 00:04 AM
കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയെന്ന കേസിലെ പ്രതികളായ സ്വകാര്യ ചാനല്‍ സി.ഇ.ഒ ആര്.അജിത് കുമാര്‍, മാധ്യമപ്രവര്ത്തകന് കെ.ജയചന്ദ്രന് എന്നിവര്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്കി. ഇരുവരും നേരത്തെ നല്കിയ ജാമ്യ ഹരജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.
എ.കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത ഓഡിയോ ടേപ്പ് നല്കാന് ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും പ്രധാന തെളിവായ ടേപ്പ് കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്നും വ്യക്തമാക്കിയാണു ജാമ്യാപേക്ഷകള്‍ തള്ളിയത്. കേസിലെ മറ്റുപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഹരജികള്‍ വെള്ളിയാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."