കുടിവെള്ള ക്ഷാമം: പുന്നയിലെ 67 കുടുംബങ്ങള്‍ ദുരിതത്തിലെന്ന്
ചാവക്കാട്: വേനല്‍ കനത്തതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്താല്‍ പുന്നയിലെ 67 കുടുംബങ്ങള്‍ ദുരിതത്തിലാണെന്ന് ചാവക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അഞ്ചാം വാര്‍ഡ് അംഗം കോണ്‍ഗ്രസ് പ്രതിനിധിയായ ഷാജിത മുഹമ്മദ്.
പുന്നയിലെ മലയെണ്ണ പറമ്പ്, വലിയ പറമ്പ്, വലിയകുളം മേഖലയിലായി 67 കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. മേഖലയിലെവിടെയും പൈപ്പ് കണക്ഷനുകളെത്താത്തതാണ് വെള്ളം ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്ന് ഷാജിത ചൂണ്ടിക്കാട്ടി. മലയെണ്ണ പറമ്പിനു സമീപം രണ്ട് വര്‍ഷം മുന്‍പ് റവന്യു വകുപ്പ് സ്ഥാപിച്ച മിനി ജലസംഭരണിയാണ് കുടിവെള്ളത്തിനായി പലരും ആശ്രയിക്കുന്നത്. ഈ സംഭരണി ചോര്‍ച്ചയുള്ളതിനാല്‍ പകുതി മാത്രമെ വെള്ളം നിറക്കാറുള്ളു. മേഖലയിലെ നന്മ പോലുള്ള ചില സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രദേശത്ത് ദാഹജലമെത്തിക്കുന്നതെന്ന് ഷാജിത വ്യക്തമാക്കി.
പ്രദേശത്ത് പൈപ്പിടുന്ന കാര്യം പരിഗണിക്കുമെന്നും കുടിവെള്ളം ലഭിക്കാത്ത പ്രദേശത്ത് വെള്ളമെത്തിക്കാനുള്ള സൗകര്യം അടിയന്തരമായി കൈക്കൊള്ളുമെന്നും യോഗത്തില്‍ അധ്യക്ഷനായ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ഉറപ്പു നല്‍കി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എച്ച് സലാം, എം.ബി രാജലക്ഷ്മി, എ.എ മഹേന്ദ്രന്‍, സഫൂറ ബക്കര്‍, എ.സി ആനന്ദന്‍, അംഗങ്ങളായ കെ.കെ കാര്‍ത്യായനി, സൈസന്‍ മാറോക്കി, ഹിമ മനോജ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡു കൗണ്‍സിലര്‍മാര്‍ക്ക് പുറമെ നഗരസഭാ സെക്രട്ടറി ഡോ. ടി.എന്‍ സിനി, സൂപ്രണ്ട് കുമാരി വിജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. പോള്‍ തോമസ്, അസി. എന്‍ജിനീയര്‍ അശോക് കുമാര്‍, പദ്ധതിവിഭാഗം ക്ലര്‍ക്ക് പി.സജീവ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."