നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഘോഷയാത്ര: കര്‍ണാടകയില്‍ 30 പേര്‍ക്കെതിരേ കേസ്
ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലും പ്രാദേശിക ക്ഷേത്രോത്സവത്തിന്റെ ഘോഷയാത്രയില്‍ പങ്കെടുത്ത് നൂറുകണക്കിനു പേര്‍. ഹവേരി ജില്ലയിലെ കര്‍ജാഗി ഗ്രാമവാസികളാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഘോഷയാത്രയില്‍ പങ്കെടുത്തത്.
വിഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ സംഘാടകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
സാമൂഹ്യ അകലം ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ക്ഷേത്രോത്സവം നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി
പൊലിസ് കമ്മീഷണര്‍ക്ക് പ്രദേശത്തെ തഹസില്‍ദാര്‍ കത്ത് നല്‍കിയിരുന്നു.
സംഘാടകരുമായി പോലീസ് ബന്ധപ്പെട്ടുവെങ്കിലും ആചാരം പാലിക്കുന്നതിനുവേണ്ടി പ്രതീകാത്മക ചടങ്ങ് മാത്രം നടത്തുമെന്നാണ് അവര്‍ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. നിരവധിപേര്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതും നൂറുകണക്കിനുപേര്‍ വഴിയരികിലും കെട്ടിടങ്ങള്‍ക്ക് മുകളിലും കൂട്ടംകൂടി നില്‍ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
https://twitter.com/ANI/status/1271407005140267008
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."