HOME
DETAILS

എസ്.എം.എഫ് നാഷനല്‍ ഡെലിഗേറ്റ് മീറ്റിന് അന്തിമ രൂപമായി

  
backup
April 19 2017 | 00:04 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%86%e0%b4%b2%e0%b4%bf%e0%b4%97%e0%b5%87-4

മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഏപ്രില്‍ 26, 27 തിയതികളില്‍ തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജില്‍ നടത്തുന്ന ദേശീയ പ്രതിനിധി സംഗമത്തിന് അന്തിമ രൂപം നല്‍കി. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തിലാണ് അന്തിമ രൂപമായത്. 26ന് ഉച്ചയ്ക്ക് രണ്ടിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകിട്ട് നാലിന് എസ്.എം.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ ക്യാംപിന് ഔപചാരിക തുടക്കമാവും. സംഗമം മുഫ്തി ശരീഫു റഹ്്മാന്‍ രിസ്‌വി ബിഹാര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ പങ്കെടുക്കും.
രാത്രി ഏഴിന് മഹല്ല് നവ ലോകത്തെ സംസ്‌കരണ മാതൃകകളില്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. 27ന് രാവിലെ 7.30 ന് നടക്കുന്ന ചര്‍ച്ചാ വേദിയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പിണങ്ങോട് അബൂബക്കര്‍, അഹമ്മദ് വാഫി കക്കാട്, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന 'വ്യക്തിത്വം നേതൃത്വം' എന്ന സെഷനില്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാടും സാമൂഹിക വിചാരം സെഷനില്‍ എസ്.വി മുഹമ്മദലിയും കര്‍മപഥം സെഷനില്‍ അബ്ദുസ്സമദ് പൂക്കോട്ടൂരും വിദ്യാഭ്യാസ സെഷനില്‍ പി.സി ജാഫര്‍ ഐ.എ.എസും വിഷയാവതരണം നടത്തും.
നാലിന് നടക്കുന്ന സമാപന സംഗമത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു.ആര്‍ പ്രദീപ് എം.എല്‍.എ, മതീന്‍ അഹമ്മദ് കൊല്‍ക്കത്ത, ഡോ. മുസ്തഫ കമാല്‍ ത്രിപുര, അബൂ സഈദ്, മുഹമ്മദ് അബ്ദുല്ല നുഅ്മാന്‍, റഹ്്മത്തുല്ല ഖാസിമി മൂത്തേടം, ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, കബീര്‍ ബാഖവി കാഞ്ഞാര്‍ പങ്കെടുക്കും. സമാപന പ്രാര്‍ഥനക്ക് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ലുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന മഹല്ല് ജേണല്‍ ക്യാംപ് പ്രതിനിധികള്‍ക്ക് വിതരണം ചെയ്യും. ഓരോ സെഷനിലും വിഷയവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും. പ്രോഗ്രാം കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.എസ് ഹംസ ദേശമംഗലം, എ.കെ ആലിപ്പറമ്പ്, സലാം ഫൈസി മുക്കം, ശംസുദ്ദീന്‍ ഒഴുകൂര്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, സുഹൈല്‍ ഹുദവി വിളയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  a month ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  a month ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  a month ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  a month ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  a month ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  a month ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  a month ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  a month ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  a month ago