വ്യാപാരികള്‍ തമ്മില്‍ കൈയാങ്കളി
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ ജനറല്‍ ബോഡി യോഗത്തിനു
ശേഷം അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കേളകം വ്യാപാര ഭവനില്‍ നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിനു ശേഷം പുറത്തിറങ്ങിയ അംഗങ്ങളില്‍ ചിലര്‍ ഓഫിസിനകത്തു വച്ച് സെക്രട്ടേറിയറ്റ് അംഗത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. അംഗങ്ങളില്‍ ചിലര്‍ മീറ്റിങ് കഴിഞ്ഞതിനു ശേഷവും ഓഫിസിനകത്തേക്ക് കയറുവാന്‍ ശ്രമിച്ചത് വീണ്ടും കയ്യാങ്കളിയിലേക്ക് നീങ്ങി. വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ റോഡിലേക്ക് നീണ്ടതോടെ കേളകം പൊലിസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന മുറുമുറുപ്പാണ് ഇന്നലത്തെ ജനറല്‍ ബോഡിയോഗത്തില്‍ മറനീക്കി പുറത്തു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."