ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഉടമകള്‍ ഹെഡ്പോസ്റ്റോഫിസ് ഉപരോധിച്ചു
കണ്ണൂര്‍: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം സംഘടിപ്പിച്ചു. സമരം സംസ്ഥാന ട്രഷറര്‍ കെ.എ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി രത്നാദാസ് അധ്യക്ഷനായി. 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കുന്നതിനും ബസ് ബോഡി നിര്‍മാണം ഉള്‍പ്പെടെ വാഹന റിപ്പയറിങ് കുത്തക കമ്പനികള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയുമാണ് സമരം. ബസ് ബോഡി നിര്‍മാണ മേഖലയില്‍ സ്തംഭനാവസ്ഥ പരിഹരിക്കുക , അംഗീകൃത വര്‍ക്ക്ഷോപ്പുകളുടെ നിലനില്‍പ്പ് ഉറപ്പാക്കുക, ക്ഷേമനിധിയില്‍ നിന്ന് പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധ സമരം. സമരത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. പി പ്രസീല്കുമാര്, പി.കെ അനില്‍കുമാര്‍, റെനി മാത്യു, ഇ ബാലകൃഷ്ണന്, സുനില്‍കുമാര്‍, കെ രാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."