HOME
DETAILS

കോടശ്ശേരി പഞ്ചായത്തില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു

  
backup
March 28 2019 | 06:03 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ചാലക്കുടി: കോടശ്ശേരി പഞ്ചായത്തില്‍ മണ്ണ് മാഫിയ സംഘം പിടിമുറുക്കുന്നു. ഒരു ഭാഗത്ത് കുന്നിടിച്ച് നിരത്തുമ്പോള്‍ മറുഭാഗത്ത് പാടശേഖരങ്ങള്‍ മണ്ണിട്ടു നികത്തുകയാണ്. മാഞ്ചിയംകുന്നാണ് മാഫിയ സംഘം ഇപ്പോള്‍ മണ്ണെടുത്ത് നിരത്തുന്നത്.
അതേസമയം കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കോനിക്കപ്പാടവും വ്യാപകമായ രീതിയില്‍ മണ്ണിട്ട് നികത്തികൊണ്ടിരിക്കുകയാണ്. നല്ല രീതിയില്‍ കൃഷി ചെയ്തിരുന്ന പാടശേഖരത്താണ് കോനിക്കപ്പാടം. ഈ പാടശേഖരത്തോട് ചേര്‍ന്നുള്ള ഏക്കര്‍ കണക്കിന് സ്ഥലത്ത് ഇപ്പോഴും നല്ല രീതിയില്‍ കൃഷി നടക്കുന്നുണ്ട്. പാടം നികത്തുന്നത് ഇവിടത്തെ കൃഷിക്കും ഭീഷണിയാണ്.
ഇപ്പോള്‍ തന്നെ ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കോനിക്കപാടം നികത്തിയാല്‍ പ്രദേശത്ത് വരള്‍ച്ച രൂക്ഷമാകും. സമീപ പ്രദേശങ്ങളിലെ കുന്നുകളിടിച്ചുള്ള മണ്ണാണ് മണ്ണ് മാഫിയ ഇവിടെകൊണ്ടു വന്നിടുന്നത്. രാത്രിസമയത്താണ് കൂടുതലായും മണ്ണ് കൊണ്ടുവരുന്ന വാഹനങ്ങളെത്തുന്നത്.
തെരഞ്ഞെടുപ്പ് ജോലികള്‍ ഉള്ളതിനാല്‍ ഉദ്യോഗസ്ഥരുടെ മൗനാനുമതിയോടെയാണ് പാടം നികത്തുന്ന പ്രവൃത്തികള്‍ നടക്കുന്നതെന്നാണ് ആക്ഷേപം. പ്രദേശവാസികളുടെ നേതൃത്വത്തില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ തന്നെ മാഞ്ചിയംകുന്ന് മണ്ണ് മാഫിയ സംഘം അനധികൃതമായി ഇടിച്ച് നിരത്തുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മണ്ണ് മാഫിയ സംഘങ്ങള്‍ക്ക് പൊലിസടക്കമുള്ള ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നു. അനധികൃതമായി മണ്ണ് കടത്തുന്നതിനെതിരേ പ്രതിഷേധവുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തി ഓടിച്ചും ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി സ്വാധീനിച്ചുമാണ് ഇവിടെ കുന്നിടിച്ച് നികത്തുന്നത്. ഒരു പഞ്ചായത്തില്‍ ഒരു ഭാഗത്ത് കുന്നിടിച്ച് നിരത്തുകയും മറ്റൊരിടത്ത് പാടശേഖരങ്ങള്‍ വ്യപകമായി മണ്ണിട്ട് നികത്തുകയും ചെയ്തിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇടപെടലുകളില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  18 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  18 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  18 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  18 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  18 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  18 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  18 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  18 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  18 days ago