അവഗണനയുടെ ചൂളംവിളി
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നിന്നു വിളിപ്പാടകലെ അവഗണനയുടെ സിഗ്നല്‍ പേറിയൊരു റെയില്‍വെ സ്റ്റേഷന്. മേലെചൊവ്വക്കടുത്തു സ്ഥിതി ചെയ്യുന്ന കണ്ണൂര്‍ സൗത്ത് സ്റ്റേഷനാണ് ഈ ദുര്‍ഗതി.
ചൊവ്വ, താണ പ്രദേശവാസികള്‍ക്ക് നോക്കിയാല്‍ കാണുന്നിടത്താണ് ഈ സ്റ്റേഷനെങ്കിലും യാതൊരുഗുണവുമില്ല. ദീര്‍ഘദൂര ട്രെയിനുകള്‍ക്കൊന്നും ഇവിടെ സ്റ്റോപ്പില്ല. ക്രോസിങ് വരുമ്പോള്‍ അറിയാതെ അല്പനേരം നിര്‍ത്തിയിടും. അപ്പോള്‍ വേണമെങ്കില്‍ ചാടിയിറങ്ങാം. നിലവില്‍ നാലു പാസഞ്ചര്‍ ട്രെയിന്‍ മാത്രമേ ഇവിടെ നിര്‍ത്തുന്നുള്ളൂ. എന്നാല്‍ നിത്യവും നിരവധിയാളുകള്‍ ഈ സ്റ്റേഷനില്‍ നിന്നും യാത്ര ചെയ്യുന്നുണ്ട്.
പാലക്കാട് ഡിവിഷന്റെ കീഴില്‍ ദിവസവും മൂവായിരം രൂപയിലേറെ വരുമാനമുള്ള സ്റ്റേഷനുകളിലൊന്നാണിത്. ഇവിടെ മലബാര്‍, പരശുറാം, ചെന്നൈ മെയില്‍ തുടങ്ങിയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. അങ്ങനെയാണെങ്കില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ തിരക്ക് കുറക്കാനാവും. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ സൗത്ത് സ്റ്റേഷനു പ്രാധാന്യമേറുമെന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇതു മുന്നില്‍ കണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. സ്റ്റേഷനിലെ സ്ഥലപരിമിതിയും വികസന പ്രവര്‍ത്തനം നടത്തുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."