തീവ്രവാദ സംഘടനകളെ പടിക്കുപുറത്ത് നിര്‍ത്തണം: ഫിറോസ്
കണ്ണൂര്‍: തീവ്രവാദ സംഘടനകളെ പടിക്കുപുറത്ത് നിര്‍ത്താന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ ഭാഗമായി വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും അനുബന്ധ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായുള്ള വൈറ്റ് ഗാര്‍ഡ് ലീഡേഴ്സ് മീറ്റിന്റെ കണ്ണൂര്‍, കാസര്‍കോട് മേഖലാ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ ചെറുക്കണം. കാംപസുകളെ വര്‍ഗീയ സംഘടനകളിലേക്കുള്ള പ്ലെയ്സ്മെന്റ് സെല്ലുകളാക്കി മാറ്റാനുള്ള നീക്കം ആശങ്കയുളവാക്കുന്നതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ വര്‍ഗീയ സംഘടനകളോട് വിട്ടുവീഴ്ച ചെയ്യുന്ന സമീപനം ഉപേക്ഷിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാകണമെന്നും ഫിറോസ് വ്യക്തമാക്കി. വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് ജൂലൈ 20നകം പൂര്‍ത്തിയാക്കും. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷനായി.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി, ജില്ലാ പ്രസിഡന്റ് പി.വി ഇബ്രാഹിം, ലീഗ് ജില്ലാ സെക്രട്ടറി കെ.പി താഹിര്‍, സമീര്‍ പറമ്പത്ത്, നാസര്‍ ചായിന്റടി, കെ.കെ ബദറുദീന്‍, എ.കെ.എം അഷറഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."