HOME
DETAILS
MAL
പാനൂര്‍ ശുചീകരിച്ചു; ഹര്‍ത്താല്‍ ഭാഗികം
backup
April 19 2017 | 00:04 AM
പാനൂര്‍: മാലിന്യ വിമുക്തനഗരമെന്ന ലക്ഷ്യത്തോടെ പാനൂരില്‍ ഇന്ന് നടന്ന ശുചിത്വ ഹര്‍ത്താലില്‍ സമ്മിശ്ര പ്രതികരണം. ചില കടകള്‍ ഷട്ടറുകള്‍ താഴ്ത്തിവെച്ചെങ്കിലും ഭൂരിഭാഗം കടകളും തുറന്നു കിടന്നു. എന്നാല്‍ വ്യാപാരികള്‍ തന്നെ ചേര്‍ന്ന് പൊരിവെയിലിനെ അവഗണിച്ച് റോഡും പരിസരവും ശുചീകരിച്ചു. ഇന്ന് കാലത്ത് 11.30 മുതല്‍ ഉച്ചക്ക് 2.30 വരെയായി കടകളടച്ചിട്ട് ശുചീകരണ പ്രവൃത്തി നടത്തണമെന്ന നിര്‍ദ്ദേശത്തോടെയാണ് നഗരസഭ ശുചിത്വ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശുചീകരണ പ്രവൃത്തിയിലൂടെ ശേഖരിച്ച മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ശേഖരിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭാ കാര്യാലയത്തിന് പിറകില്‍ കൂട്ടിയിട്ട നിലയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."