'ഇല്ലാത്തതായിരുന്നു ഇതിലും ഭേദം'
ആലക്കോട്: ആലക്കോട് ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് തുറന്നു പ്രവര്‍ത്തിക്കാത്തത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നൂറുകണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഇവിടെ ആകെയുള്ള കംഫര്‍ട്ട് സ്റ്റേഷന് തുറക്കുന്നത് വല്ലപ്പോഴും മാത്രമാണ്.
വര്‍ഷാവര്‍ഷം സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പിനായി പഞ്ചായത്ത് നല്‍കാറുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ നടത്തിപ്പ് കാരും കൈയൊഴിഞ്ഞ മട്ടാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കംഫര്‍ട്ട്സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. പല മുറികളിലും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. കതകുകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയതോടെ പലരും പുറത്ത് കാര്യം സാധിക്കുന്നതും പതിവായിരിക്കുകയാണ്. കാടു മൂടികിടക്കുന്ന പരിസരം ഇഴജന്തുക്കളുടെ താവളമായി മാറി. വരാന്തകള്‍ മദ്യപാനികള്‍ കൈയടക്കിയതും പരിസര വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷനെന്ന അധികൃതരുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങിയ മട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."