HOME
DETAILS

കൊവിഡ് വ്യാപനം ലോക്ക്ഡൗണ്‍ പാളിച്ചയാലോ?

  
backup
June 13 2020 | 03:06 AM

covid-spread-860547-2020-june

 

അപ്രതീക്ഷിതം എന്ന് പറയാവുന്ന തരത്തില്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന കാഴ്ചകളാണ് എവിടെയും. രോഗ വ്യാപനത്തിന്റെ കാര്യത്തില്‍ ലോകത്ത് മുപ്പത്തിയാറാം സ്ഥാനത്തു നിന്നിരുന്ന ഇന്ത്യ ഇന്ന് മുന്‍നിരയിലേക്ക് കുതിച്ചുയര്‍ന്നിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും മുന്‍കരുതല്‍ നടപടികളിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ട സമയമായെന്ന് തോന്നുന്നു. വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനെങ്കിലും അതു അനിവാര്യമാണ്. തുടക്കത്തില്‍ നമ്മുടെ നീതി ആയോഗ് നടത്തിയ പഠന റിപ്പോര്‍ട്ട് അനുസരിച്ചാണെങ്കില്‍ കൊറോണ രാജ്യം വിട്ടുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പക്ഷെ അനുഭവം മറിച്ചും. യാഥാര്‍ഥ്യബോധത്തോടെയല്ല നീതി ആയോഗ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കുറ്റമറ്റ പ്രഫഷണലിസം ആവശ്യപ്പെടുന്ന സ്ഥാപനമാണ് നീതി ആയോഗ്. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഈ പരമോന്നത സംവിധാനത്തിന് തെറ്റു പറ്റുക എന്ന് പറഞ്ഞാല്‍ രാജ്യം തെറ്റായ ദിശയില്‍ സഞ്ചരിക്കുക എന്നു തന്നെയാണ് അര്‍ഥം.
കൊറോണ ഒരു പുതിയ പ്രതിഭാസമാണെന്നും മുന്‍കാല അനുഭവങ്ങളുടെ അഭാവമാണ് പിഴവിനു കാരണമെന്നും വേണമെങ്കില്‍ അവര്‍ക്ക് ന്യായീകരിക്കാനുള്ള അവസരമുണ്ട്. പക്ഷെ, അതാതു മേഖലകളിലെ രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരുടെ സേവനം എപ്പോള്‍ വേണമെങ്കിലും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംവിധാനം എന്ന നിലയില്‍ കുറ്റമറ്റ മാര്‍ഗ്ഗദര്‍ശനമാണ് രാജ്യം നീതി ആയോഗില്‍നിന്ന് പ്രതീക്ഷിക്കുന്നത്. കടമ നിര്‍വഹിച്ച് കടന്നു പോകുകയെന്ന സമീപനത്തോടെ ഇതുപോലെ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്നത് അത്യന്തം അപകടകരമാണ്. നൂറു ശതമാനവും പ്രഫഷണലിസം വേണ്ടിടത്ത് രാഷ്ട്രീയ പരിഗണനകള്‍ കടന്നു വരുന്നതാണ് ഈ അപചയത്തിന് കാരണം.


പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗിന്റെ കാര്യം വിട്ടാലും രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിക്ക് ഇത്തരം കാര്യങ്ങളില്‍ ശരിയായ കാഴ്ചപ്പാട് ഉണ്ടായേ മതിയാകൂ. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒരു വ്യക്തിയുടേതല്ല, മറിച്ച് രാജ്യം കൈവരിച്ച മികവുകളുടെ ആകെത്തുകയാണ്. രാജ്യത്തെ സമൂലം ഗ്രസിക്കുന്ന ഗുരുതര വിഷയങ്ങളില്‍ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരുടെ ഉപദേശങ്ങളിലൂടെയാണ് ആ കാഴ്ചപ്പാട് ഉരുത്തിരിയുന്നത്. സ്വാഭാവികമായും അതില്‍ തെറ്റ് സംഭവിക്കില്ല; മറ്റു പരിഗണനകളുടെ സ്വാധീനം ഉണ്ടായില്ലെങ്കില്‍. ഇവിടെ നമ്മള്‍ എന്താണ് കാണുന്നത്? തുടക്കത്തില്‍ രോഗവ്യാപനം താരതമ്യേന കുറവായിരുന്ന കാലയളവില്‍ ലോക്ക്ഡൗണ്‍ പോലുള്ള ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഇപ്പോള്‍ രോഗവ്യാപനം സമൂഹവ്യാപനമായി മാറുന്ന നിര്‍ണായക ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവുകള്‍ നല്‍കുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖല നിശ്ചലമാകുമ്പോള്‍ ഏതൊരു സര്‍ക്കാരിനും ഇതേ ചെയ്യാന്‍ കഴിയൂ. എന്നാല്‍ നാലു ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സ്ഥിതിഗതികള്‍ മെച്ചമാക്കുമെന്ന പ്രതീക്ഷയാണ് ഇവിടെ തകിടം മറിഞ്ഞിരിക്കുന്നത്. ഉദാഹരണമായി കേരളത്തിന്റെ കാര്യം തന്നെ നമുക്കെടുക്കാം. ലോക്ക്ഡൗണ്‍ ഫലപ്രദം എന്ന നിലയിലാണ് ഇവിടെ കാര്യങ്ങള്‍ മുന്നോട്ട് പോയത്. തുടര്‍ന്ന് ലോക്ക്ഡൗണിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും കൊണ്ടുവന്ന കൂടുതല്‍ ഇളവുകളാണ് കേരളത്തിന്റെ സ്ഥിതി ഗുരുതരമാക്കിയത്.


രോഗം ലോകമെമ്പാടും ഉമിത്തീ പോലെ പടര്‍ന്നുപടിക്കുമ്പോള്‍ ഈ സാഹചര്യങ്ങള്‍ നമുക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുമായിരുന്നു. മനസുവച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധിയുടെ ആഘാതം നല്ലൊരളവോളം ലഘൂകരിക്കാന്‍ കഴിയുമായിരുന്നു. ലോക്ക്ഡൗണ്‍ തീരുമാനിച്ചപ്പോള്‍ ഒരാഴ്ച കൊണ്ട് സ്വന്തം നാടുകളിലേക്ക് ആവശ്യമുള്ളവര്‍ക്ക് പോകാനും വരാനും മറ്റു തയാറെടുപ്പുകള്‍ നടത്താനും സമയം നല്‍കാമായിരുന്നു. അന്ന് രോഗം ഇത്രയും വ്യാപകമായി പടര്‍ന്നിരുന്നില്ല. അതിനാല്‍ രോഗബാധ കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. വിദേശ രാജ്യങ്ങള്‍ പ്രവാസികളെ കൊണ്ടുവരുന്നതില്‍ ഇത്തരം നയം സ്വീകരിച്ചിരുന്നു.


എന്നാല്‍ ഇവിടെ ചെയ്തതാകട്ടെ പ്രഖ്യാപനത്തോടൊപ്പം തന്നെ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുത്തുകയും ജനങ്ങള്‍ എവിടെയൊക്കെയാണോ അപ്പോഴുള്ളത് അവിടെ തന്നെ തുടരാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയുമാണ്. ഈ നടപടിയിലൂടെ എത്ര ജീവനുകളാണ് ബലികൊടുക്കേണ്ടി വന്നതെന്ന് നമുക്കറിയാം.


വിനോദയാത്രകള്‍ക്ക് പോയവര്‍ തുടങ്ങി ജീവല്‍ പ്രശ്‌നങ്ങളുമായി അന്യനാടുകളില്‍ അടിയന്തരാവശ്യങ്ങള്‍ക്ക് പോയവര്‍ വരെ ഓരോ നാടുകളില്‍ കുടുങ്ങി. രോഗ പ്രതിരോധത്തിന്റെ പേരില്‍ ജനങ്ങളെ മാസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയതിന് എന്താണ് ന്യായീകരണം. ഇതരസംസ്ഥാനക്കാരെയും അന്യദേശക്കാരെയും അതിഥികളായി സ്വീകരിക്കുന്ന കേരളമല്ല മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പണിയെടുക്കുന്ന മറുനാടുകള്‍ എന്ന് മനസ്സിലാക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. ഇതുപോലൊരു മഹാമാരി ലോകത്താകെ പടര്‍ന്നുപടിക്കുമ്പോള്‍ നമ്മുടെ ആള്‍ക്കാര്‍ അവിടങ്ങളില്‍ രണ്ടാം തരം പൗരന്മാരായി മാറുമെന്ന് ചിന്തിക്കേണ്ടവര്‍ ചിന്തിച്ചില്ല. ഇന്നലെ വരെ പാടിപ്പുകഴ്ത്തിയ പ്രവാസികളെ അങ്ങനെ മറുനാട്ടുകാര്‍ക്ക് ഇട്ടുകൊടുത്തുകൂടാ എന്ന് ചിന്തിച്ചില്ല. അതുകൊണ്ട് തന്നെ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് ലോക്ക്ഡൗണിനു മുമ്പായി അവരെ എത്തിക്കാനും കഴിഞ്ഞില്ല.
കൂടാതെ രാജ്യത്തിനകത്ത് രോഗികളല്ലാത്ത എത്ര പേരുടെ ജീവന്‍ മുന്നറിയിപ്പ് ഇല്ലാതെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ അപഹരിച്ചു. 16 ഇതര സംസ്ഥാന തൊഴിലാളികള്‍ ഒറ്റയടിക്ക് ട്രെയിന്‍ കയറി മരിച്ചു. കൊവിഡ് പ്രളയത്തില്‍ അതൊരു ചര്‍ച്ച പോലുമാകാതെ പോയി. ഉത്തരേന്ത്യന്‍ രാജവീഥികളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ചോരപ്പാടുകള്‍ നിറഞ്ഞു. ഇവിടങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ നല്ലൊരു പങ്കും നാട്ടില്‍ എത്താന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ. മരണപ്പെട്ട ദരിദ്ര നാരായണന്മാര്‍ അങ്ങ് പൊയ്‌ക്കോട്ടെ എന്ന സമീപനമാണ് സര്‍ക്കാരുകളുടേതെന്ന് പല ഘട്ടങ്ങളിലും തോന്നിപ്പോയി. ട്രംപിന്റെ അതേ സമീപനം.


സ്വന്തം തീരുമാനത്തിന്റ പ്രത്യാഘാതങ്ങളെ പറ്റി ചിന്തയില്ലാത്തവര്‍ക്ക് എന്തും ചെയ്യാം എന്ന ശൈലിയാണ് പ്രധാനമന്ത്രിയുടേത്. കറന്‍സി നിരോധനമായാലും ലോക്ക്ഡൗണായാലും മോദിക്ക് തീരുമാനം എടുത്താന്‍ ഉടന്‍ നടപ്പാക്കണം. പാട്ട കൊട്ടാനും മൊബൈല്‍ തെളിക്കാനും കര്‍ഫ്യൂ നടത്താനും പറഞ്ഞപ്പോള്‍ അതിനെല്ലാം പിന്തുണ നല്‍കിയ കേരള മുഖ്യമന്ത്രിക്കു പോലും ലോക്ക്ഡൗണ്‍ മുന്നൊരുക്കങ്ങള്‍ക്ക് അല്‍പം സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിഞ്ഞില്ല. ആസൂത്രതിമായി ലോക്ക്ഡൗണ്‍ സമ്പ്രദായം തുടക്കം മുതല്‍ രാജ്യം നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്നുണ്ടായിരിക്കുന്ന കൊവിഡ് വ്യാപനത്തെ തടയാന്‍ സാധിക്കുമായിരുന്നു.സാമൂഹിക വ്യാപനമുണ്ടായെന്ന അംഗീകരിക്കാന്‍ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ രോഗം വ്യാപിക്കുന്നതിന്റെ ഉറവിടം പലയിടങ്ങളിലും അവ്യക്തമാണ്. ഈ രോഗ പകര്‍ച്ചയെ നേരിടാന്‍ പരിശോധനകള്‍ വ്യാപകമാക്കുകയും രോഗ ബാധയുള്ളവരെയും സമ്പര്‍ക്കമുണ്ടായവരെയും കണ്ടെത്തുകയും ആവശ്യമായ കരുതല്‍ നല്‍കുകയുമാണ് പോംവഴി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago