HOME
DETAILS
MAL
ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ്: ഇന്നലെ മാത്രം 2392 പ്രചാരണ സാമഗ്രികള്‍ നീക്കി
backup
March 28 2019 | 07:03 AM
പാലക്കാട് : പൊതു തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് ഇന്നലെ മാത്രം 2392 നിരോധിത പ്രചരണ സാമഗ്രികള്‍ നീക്കി.
ഇതില്‍ പൊതുയിടങ്ങളില്‍ നിന്നും 2128 പോസ്റ്റര്‍, 67 ബാനറുകള്‍, 190 കൊടികള്‍, ഏഴ് ചുവരെഴുത്തുകള്‍ എന്നിവയാണ് നീക്കിയത്. ഇതോടെ സ്ക്വാഡ് രൂപീകരിച്ചതിന് ശേഷം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ള സ്ഥലങ്ങളിലെ 14697 നിരോധിത സാമഗ്രികളാണ് നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."