HOME
DETAILS
MAL
ഗോളിയടുക്ക എം.ജി.എല്‍.സി: സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു
backup
July 04 2018 | 08:07 AM
കുമ്പള: ബദിയഡുക്ക പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ഗോളിയടുക്ക ഏകാധ്യാപക വിദ്യാലയവുമായി ബന്ധപ്പെട്ട് സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് പഞ്ചായത്തംഗം ജയശ്രീയും കോണ്‍ഗ്രസ് നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എം.ജി. എല്‍.സിക്ക് പുതിയ കെട്ടിടം പണിയുന്നതിന് 2016-2017 സാമ്പത്തിക വര്‍ഷം നാലര ലക്ഷം രൂപ അനുവദിക്കുകയും തുക തികയാതെ വന്നപ്പോള്‍ വീണ്ടും നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതാണെന്നും ജയശ്രീ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഇബ്രാഹിം, യൂത്ത് കോണ്‍ഗ്രസ് ബദിയഡുക്ക മണ്ഡലം പ്രസിഡന്റ് ശാഫി, മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഗംഗാധര ഗോളിയടുക്ക എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."