HOME
DETAILS

എ.ബി.വി.പിക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ചതിന് എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍

  
backup
April 19 2017 | 00:04 AM

%e0%b4%8e-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa


വളപട്ടണം: എ.ബി.വി.പി പ്രവര്‍ത്തകനെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി അഞ്ചാംപീടിക ചെല്ലട്ടന്‍ ക്ഷേത്രത്തിനു സമീപത്തെ നെല്ലിക്കുന്നത്ത് വീട്ടില്‍ ഉദയിനെ(17) വെട്ടിപരുക്കേല്‍പ്പിച്ച കേസിലാണ് എസ്.എഫ്.ഐ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി മൊറാഴ വാടിവീട്ടില്‍ പ്രജീഷ്ബാബു(22), വൈസ് പ്രസി. എരുവേശി പൂപ്പറമ്പിലെ വൈശാഖ്(20) എന്നിവരെ വളപട്ടണം സി.ഐ ടി.കെ രത്‌നകുമാര്‍ അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് ഉദയന് വെട്ടേറ്റത്. തളിപ്പറമ്പില്‍ നിന്നു അഞ്ചാംപീടിക ചിത്ര സ്‌റ്റോപ്പില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകവേ ബൈക്കിലെത്തിയ സംഘമാണ് വെട്ടിപരുക്കേല്‍പ്പിച്ചത്. കൈക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വെട്ടേറ്റ ഉദയിനെ നാട്ടുകാര്‍ ആദ്യം കൊയിലി ആശുപത്രിയിലും പിന്നീട് തലശേരി ഇന്ദിരാഗാന്ധി സഹ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂത്തേടത്ത് സ്‌കൂളിലെ വിദ്യാര്‍ഥി സംഘര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago