കണ്ണൂരില്‍ നിന്നു പറന്നുയരാന്‍ വന്‍കിട വിമാന കമ്പനികള്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളില്‍ നിന്നു പറന്നുയരാന്‍ വന്‍കിട വിമാന കമ്പനികളെ ക്ഷണിക്കാന്‍ കേന്ദ്രവ്യോമയാന മന്ത്രാലത്തിന്റെ അനുമതിയോടെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് പ്രവാസികള്‍ക്കു പ്രതീക്ഷയേകുന്നു. സര്‍ക്കാര്‍ നീക്കം ഫലപ്രദമാവുകയാണെങ്കില്‍ ഗള്‍ഫിലേക്കുള്ള വിമാന സര്‍വിസുകളുടെ കേന്ദ്രങ്ങളിലൊന്നായി കണ്ണൂര്‍ മാറും. ഇപ്പോള്‍ മംഗളൂരു, കരിപ്പൂര്‍ എന്നിവടങ്ങളെയാണ് ജില്ലയില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ ആശ്രയിക്കുന്നത്. എയര്‍ ഇന്ത്യയടക്കമുള്ള പ്രധാന വിമാന കമ്പനികള്‍ ഇതിനകം കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ താല്‍പര്യമെടുത്തത് ഇവര്‍ക്ക് ആശ്വാസമായി. കൂടാതെ ആഭ്യന്തര സര്‍വിസ് നടത്താനും വന്‍കിട കമ്പനികള്‍ തയാറായേക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ അനുമതി നല്‍കുന്നത് പരിശോധിക്കാന്‍ അടുത്തയാഴ്ച സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയിലും കേരളത്തിലുമായി രണ്ട് ഘട്ടമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഈ മാസം 27ന് ഡല്‍ഹിയില്‍ ആദ്യ യോഗം ചേരും. അതിന് ശേഷം തിരുവനന്തപുരത്ത് രണ്ടാമത്തെ യോഗം ചേരുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."