മുനവ്വിര്‍ വിദ്യാഭ്യാസ സമുച്ചയ ഉദ്ഘാടന സമ്മേളനത്തിനു നാളെ തുടക്കം
തൃക്കരിപ്പൂര്‍: ഏഴര പതിറ്റാണ്ടിന്റെ മഹിത പാരമ്പര്യമുള്ള അത്യുത്തര മലബാറിലെ മദ്്‌റസകളുടെ മാതാവ് എന്ന വിശേഷണമുള്ള തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്്‌ലാം മദ്‌റസയുടെ ബഹുനിലയില്‍ പുനര്‍ നിര്‍മിച്ച വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന പരിപാടികള്‍ നാളെ മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കും. വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം എട്ടിനു വൈകിട്ട് മൂന്നിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മദ്‌റസ ക്ലാസ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ശരീഅത്ത് കോളജ് ക്ലാസ് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസ് മുനവ്വിര്‍ അറബിക് കോളജ് പ്രിന്‍സിപ്പാള്‍ മാണിയൂര്‍ അഹമ്മദ് മുസ്്‌ലിയാര്‍, ദര്‍സ് ഹാള്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്്‌ലിയാര്‍, കംപ്യൂട്ടര്‍ ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കോണ്‍ഫറന്‍സ് ഹാള്‍ മെട്രോ മുഹമ്മദ് ഹാജി, ലൈബ്രറി ദാത്തോ ഹാജി ശാഹുല്‍ ഹമീദ് ബിന്‍ എം.ടി.പി അബ്ദുല്‍ ഖാദര്‍ മലേഷ്യ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
നാളെ വൈകിട്ട് മൂന്നിനു ബീരിച്ചേരി മഖാം സിയാറത്തോടു കൂടിയാണു സമ്മേളനത്തിനു തുടക്കമാകുക. നാലിനു ബീരിച്ചേരി ജുമാമസ്ജിദില്‍ നിന്നു വിളംബര ജാഥ ആരംഭിക്കും. 5.30ന് സ്വാഗത സംഘം ചെയര്‍മാന്‍ ടി.പി കുഞ്ഞബ്ദുല്ല ഹാജി പതാക ഉയര്‍ത്തും. ഏഴിനു പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.പി.പി അബ്ദുറഹീം ഹാജി അധ്യക്ഷനാകും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്‌ലിയാരുടെ നേതൃത്വത്തില്‍ മജ്‌ലിസ്സുന്നൂറും കൂട്ടുപ്രാര്‍ഥനയും നടക്കും.
ആറിനു വൈകിട്ട് നാലിന് എം. രാജഗോപാലന്‍ എം.എല്‍.എ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.എം.ടി.പി അബ്ദുല്‍ കരീം അധ്യക്ഷനാകും. കലക്ടര്‍ കെ. ജീവന്‍ ബാബു മുഖ്യാതിഥിയായിരിക്കും. അഡ്വ. ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തും. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഫാദര്‍ ജോസഫ് തണ്ണിക്കോട്ട്, 'സുപ്രഭാതം ' എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എ. സജീവന്‍, എം.സി ഖമറുദ്ദീന്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, ഡോ.വി.പി.പി മുസ്തഫ പ്രസംഗിക്കും.
വൈകിട്ട് ഏഴിനു മത വിജ്ഞാന സദസ് ഷാജിഹു ശമീര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. എന്‍. ഷഹനാസ് അലി അധ്യക്ഷനാകും. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. എം.പി ഹസന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കൂട്ടുപ്രാര്‍ഥന നടക്കും. ഏഴിനു രാവിലെ 10ന് പ്രവാസി സംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും ടി.പി അഹമ്മദ് ഹാജി അധ്യക്ഷനാകും. ബാസിം ഗസ്സാലി, ഹക്കീം മാടക്കാല്‍ ക്ലാസെടുക്കും. വൈകിട്ട് മൂന്നിനു പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ എന്‍ലൈറ്റ്‌മെന്റ് ഉദ്ഘാടനം ചെയ്യും. ഹനീഫ റഹ്മാനി അധ്യക്ഷനാകും. കരിയര്‍ ഗൈഡന്‍സ് സെഷനില്‍ ഡോ. എം.എസ് ജലീല്‍ വിഷയം അവതരിപ്പിക്കും.
വൈകിട്ട് ഏഴിനു മത വിജ്ഞാന സദസ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അസീസ് കൂലേരി അധ്യക്ഷനാകും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും. എട്ടിനു രാവിലെ 10ന് പൂര്‍വ വിദ്യാര്‍ഥി സംഗമവും സ്‌നേഹാദരവും കര്‍ണാടക ഹയര്‍ സെക്കന്‍ഡറി ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പി.സി ജാഫര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. പി.പി അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷനാകും. ഓണമ്പള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. വൈകിട്ട് നാലിനു കെട്ടിടോദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമല്ലുലൈലി പ്രാര്‍ഥന നടത്തും. ടി.പി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷനാകും. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, എം.പി അബ്ദുസമദ് സമദാനി പ്രഭാഷണം നടത്തും.
സുവനീര്‍ പി.വി അബ്ദുറസാഖ് എം.എല്‍.എ വി.പി.എം മുഹമ്മദ് കുഞ്ഞിക്കു കൈമാറി പ്രകാശനം ചെയ്യും. ശരീഫ് കൂലേരി സുവനീര്‍ പരിചയപ്പെടുത്തും. വൈകിട്ട് ഏഴിനു നടക്കുന്ന വിജ്ഞാന സദസ്സില്‍ ഉസ്താദ് നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. മാണിയൂര്‍ അഹമ്മദ് മുസ്്‌ലിയാരുടെ കൂട്ടുപ്രാര്‍ഥനയേടെ സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ടി.പി അബ്ദുല്ല കുഞ്ഞി, വര്‍ക്കിങ് ചെയര്‍മാന്‍ വി.പി.പി അബ്ദുല്‍ റഹിമാന്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ ബഷീര്‍ കുന്നുമ്മല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എം.ടി.പി കരീം, ജനറല്‍ കണ്‍വീനര്‍ അസീസ് കൂലേരി, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ ടി.പി അഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."