HOME
DETAILS

ക്വാറന്റൈന്‍ ലംഘനമില്ലെന്ന് ഉറപ്പാക്കാന്‍ സി.പി.എം

  
backup
June 13 2020 | 04:06 AM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86

 


കൊവിഡ് നിരീക്ഷണത്തിലുള്ളവരെ ബോധവല്‍ക്കരിക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ ക്വാറന്റൈന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
എല്ലാ ബ്രാഞ്ച് കമ്മിറ്റികള്‍ക്കുമായിരിക്കും ചുമതല. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകള്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ നിത്യവും സന്ദര്‍ശിക്കുകയും ക്വാറന്റൈനിലുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യും. കൂടാതെ നിരീക്ഷണത്തിലുള്ളവരെയും കുടുംബാംഗങ്ങളെയും ബോധവല്‍ക്കരിക്കുകയും ചെയ്യണം. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുണ്ടോയെന്ന് പാര്‍ട്ടി അംഗങ്ങള്‍ പരിശോധിച്ച് അവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ഇടപെടല്‍ നടത്തണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വീടുകളില്‍ സൗകര്യമില്ലെങ്കില്‍ അതിനുള്ള സൗകര്യമൊരുക്കാന്‍ ഇടപെടല്‍ നടത്തണം. ബ്രാഞ്ചിന് കീഴില്‍ കൊവിഡ് രോഗികളുണ്ടായാല്‍ അവരെ ഒറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ടാകരുത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇന്ന് രാവിലെ പത്തിന് ജില്ലാ, ഏരിയാ, ലോക്കല്‍ തലത്തില്‍ ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനിച്ചു.
കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പാര്‍ട്ടി വിലയിരുത്തി. ഒക്‌ടോബറില്‍ നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊവിഡ് വലിയ മാറ്റമുണ്ടാക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. അതിനാല്‍ പ്രവര്‍ത്തകര്‍ക്ക് ഡിജിറ്റല്‍ പ്രചാരണത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി.
സംസ്ഥാന കമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചകളും മറ്റു വിവരങ്ങളും ചോരാതിരിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമിലാണ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എ.കെ.ജി സെന്ററിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അതാത് ജില്ലാകമ്മിറ്റി ഓഫിസുകളിലും ഇരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്. പി.ബി അംഗം എസ്.രാമചന്ദ്രന്‍പിള്ള രാഷ്ട്രീയ റിപ്പോര്‍ട്ടിങ് നടത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു. പി.ബി അംഗങ്ങളായ പിണറായി വിജയന്‍, എം.എ ബേബി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  4 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  5 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  39 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago