HOME
DETAILS
MAL
കൊച്ചിയില്‍ ട്രാഫിക് പൊലിസുകാരന് സൂര്യാഘാതമേറ്റു
backup
March 28 2019 | 11:03 AM
കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പൊലിസുകാരന് സൂര്യാഘാതമേറ്റു. എസ് ഭരതന് എന്ന ഉദ്യോഗസ്ഥനാണ് സൂര്യാഘാതമേറ്റത്. തോപ്പുംപടി ഭാഗത്ത് വാഹനപരിശോധനയ്ക്കിടെ ഇദ്ദേഹം തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്നുമാത്രം എട്ടുപേര്‍ക്കാണ് സൂര്യാതപമേറ്റത്. കോഴിക്കോട് രണ്ടുപേര്‍ക്കും മലപ്പുറത്ത് ജോലിയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു.
കൊടുംചൂട് ഈ മാസം 31 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2016ല്‍ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് ഇവിടുത്തെ റെക്കോര്‍ഡ് ചൂട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ താപനില ഉയരുമെങ്കിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത് ഇതാദ്യമായാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."