കാരാട്ട് പുഴ കൈയേറ്റം; വികസനത്തെ രാഷ്ട്രീയത്തിന്റെ പേരില്‍ വേട്ടയാടുന്നുവെന്ന്
വടകര: നഗരസഭയിലെ 39-ാം വാര്‍ഡില്‍പെട്ട കാരാട്ട് പുഴയോരം കൈയേറി ഗ്രൗണ്ട് നിര്‍മിക്കുകയാണെന്ന ആരോപണം വികസന സങ്കല്‍പ്പങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പുതുപ്പണം ദൃശ്യകലാ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുറമ്പോക്ക് ഭൂമി പുഴ കൈയേറി ദൃശ്യകലാ സമിതിയുടെ നേതൃത്വത്തില്‍ മണ്ണിട്ടു നികത്തിയെന്ന ആരോപണം ചില രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രചരിപ്പിക്കുകയാണ്.
60 വര്‍ഷം മുന്‍പ് പുത്തന്‍പുരയിലെ പുരമുറ്റത്ത് മാതുവിന് വടകര വില്ലേജ് അധികൃതര്‍ കൃഷി ചെയ്യാന്‍ പാട്ടത്തിന് നല്‍കിയ 50 സെന്റ് സ്ഥലം പുഴ കയറി നശിച്ച് കൊണ്ടിരിക്കുകയാണ്. റവന്യൂ പുറമ്പോക്ക് ഭൂമിയായ ഈ സ്ഥലം ഗ്രൗണ്ട് നിര്‍മിച്ച് സംരക്ഷിക്കാനാണ് കലാസമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചത്. എന്നാല്‍ രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തി നാടിന്റെ കായിക സംസ്‌കാരത്തെയും വികസനത്തെയും തകര്‍ക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി നാളെ വൈകിട്ട് അഞ്ചിനു കളിസ്ഥല സംരക്ഷണ വലയം തീര്‍ക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ് ഭാരവാഹികളായ അനീഷ് കാരാട്ട്, കെ. മനോജ്, പാറോല്‍ തിലകന്‍, ശ്രീജേഷ് കയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."