HOME
DETAILS
MAL
വന്ദേഭാരത് മിഷനും തുണയാകുന്നില്ല; ആശയും പ്രതീക്ഷയുമറ്റ് പ്രവാസികള്‍
backup
June 13 2020 | 04:06 AM
ദുബൈ: ആശയറ്റ് പ്രതീക്ഷകള്‍ മങ്ങിയിരിക്കുമ്പോള്‍ ഒടുവില്‍ പ്രവാസികളെ തിരികെയത്തിക്കാന്‍ ആരംഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷനും തുണയാകുന്നില്ല.
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതും അര്‍ഹിക്കുന്നവര്‍ക്ക് പരിഗണ നല്‍കാത്തതും വിമാന സര്‍വിസുകളുടെ അപര്യാപ്തതയും തിരിച്ചടിയാവുകയാണ്.
സഊദിയില്‍നിന്നുള്ള ടിക്കറ്റിന് മെയ് 12നു 12,000 രൂപയാണെങ്കില്‍ വന്ദേഭാരത് മിഷനില്‍ ഇത് മുപ്പതിനായിരത്തിനു മുകളിലായി. സര്‍ക്കാരിന്റെ രക്ഷാദൗത്യങ്ങളില്‍ പലപ്പോഴും പ്രവാസികള്‍ കൊള്ളയടിക്കപ്പെടുകയാണ്.
കുവൈത്ത് യുദ്ധ സമയത്ത് വി.പി സിങ് സര്‍ക്കാര്‍ 1.70 ലക്ഷം ഇന്ത്യക്കാരെയാണ് സൗജന്യമായി അമ്മാന്‍ വഴി നാട്ടിലെത്തിച്ചത്. വന്ദേഭാരത് മിഷനില്‍ ഇനിയും തുക വര്‍ധിപ്പിക്കുകയാണെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി ഇന്ത്യക്കാര്‍ക്ക് കടുത്ത ബാധ്യതയാണ് സൃഷ്ടിക്കുക.
14 ലക്ഷത്തോളം മലയാളികളുള്ള സഊദിയില്‍നിന്ന് പദ്ധതി വഴി കേരളത്തിലേക്ക് ആകെ പ്രഖ്യാപിച്ചത് 20 വിമാന സര്‍വിസുകളാണ്. നിലവില്‍ കേരളത്തിലെത്തിയത് മൂവായിരത്തില്‍ താഴെ മാത്രം യാത്രക്കാര്‍. ഒന്നാം ഘട്ടത്തില്‍ 600 യാത്രികരും രണ്ടാം ഘട്ടം, അഡിഷണല്‍ ഘട്ടങ്ങളിലായി 1,069 യാത്രികരും അഡിഷണല്‍ പ്ലസ് ഘട്ടങ്ങളില്‍ 1,025 യാത്രികരുമാണ് സഊദിയില്‍നിന്ന് നാട്ടിലെത്തിയത്. രണ്ടാം അഡിഷണല്‍ പ്ലസ് ഘട്ടത്തില്‍ ഇനി 2,237 യാത്രികര്‍ കൂടി നാടണയും.
16 മുതല്‍ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് ഒരു വിമാന സര്‍വിസ് പോലും ഇടം നേടിയിട്ടില്ല. 15 സര്‍വിസുകളും മറ്റു സംസ്ഥാനങ്ങളിലേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനിടെ സഊദിയില്‍നിന്ന് ഇതിനകം അഞ്ചോളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലെത്തയിട്ടുണ്ട്.
രണ്ടര ലക്ഷത്തോളം മലയാളികളുള്ള ഒമാനില്‍നിന്ന് ഇതിനോടകം 18 വിമാനങ്ങളാണു കേരളത്തിലേക്കു പറന്നത്. ഇതുവഴി 4,928 പേര്‍ നാടണഞ്ഞു. കൂടാതെ സന്നദ്ധ സംഘടനകളും കോര്‍പറേറ്റ് കമ്പനികളും വിമാനം ചാര്‍ട്ടര്‍ ചെയ്തത് ആശ്വാസമാകുന്നുണ്ട്. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് 17 സര്‍വിസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഖത്തറില്‍ വന്ദേഭാരത് ദൗത്യത്തിലൂടെ നാട്ടിലെത്താന്‍ കഴിയുന്നത് വളരെ കുറച്ചു പേര്‍ക്കു മാത്രമാണെന്നു പ്രവാസികള്‍ പറയുന്നു. 29 ലക്ഷത്തോളം ജനസംഖ്യയുള്ള ഖത്തറില്‍ ഇന്ത്യക്കാരില്‍ കൂടുതലും മലയാളികളാണ്. അതുകൊണ്ടുതന്നെ ആദ്യ രണ്ടു ഘട്ടങ്ങളിലും കേരളത്തിലേക്കാണ് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചത്.
വന്ദേഭാരത് ദൗത്യത്തിന്റെ ആദ്യ വിമാനം പറന്നപ്പോള്‍ എംബസിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അനര്‍ഹര്‍ക്ക് മുന്‍ഗണന നല്‍കിയെന്നായിരുന്നു പ്രധാന ആരോപണം. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കു വേണ്ടി എംബസിയെ സമീപിക്കുമ്പോള്‍ കമ്മ്യൂണിറ്റി സെക്ഷനില്‍ നിന്നും ലേബര്‍ സെക്ഷലേക്കും തിരിച്ചും പരസ്പരം പറഞ്ഞയച്ച് കബളിപ്പിക്കുന്ന നയമാണ് സ്വീകരിച്ചതെന്ന ആരോപണവുമുണ്ട്.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് അന്‍പതിനായിരത്തിലധികം പേരാണ്. രജിസ്റ്റര്‍ ചെയ്തിട്ടും എംബസിയില്‍നിന്നു കൃത്യമായി ബന്ധപ്പെടുന്നില്ലെന്ന് പലരും പരാതി പറയുന്നു.
ബഹ്‌റൈനില്‍ ഇരുപതിനായിരത്തിലേറെ പേര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും രണ്ടു ഘട്ടങ്ങളിലായി ഒന്‍പതു സര്‍വിസുകള്‍ മാത്രമാണു നടന്നത്. അതില്‍ എട്ടും കേരളത്തിലേക്കായിരുന്നു. രജിസ്റ്റര്‍ ചെയ്ത 18,000ത്തിലേറെ പേരും ഇപ്പോഴും ബഹ്‌റൈനില്‍ തന്നെ വിമാനവും കാത്തു കഴിയുകയാണ്. മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലേക്കുള്ള 14 സര്‍വിസുകളില്‍ അഞ്ചു സര്‍വിസുകള്‍ മാത്രമാണ് കേരളത്തിലേക്കുള്ളത്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്ന് കെ.എം.സി.സി, കേരളീയ സമാജം തുടങ്ങിയ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങള്‍ മാത്രമാണ് പ്രവാസികള്‍ക്ക് തുണയാകുന്നത്. അര്‍ഹരെ കണ്ടെത്തി നാട്ടിലെത്തിക്കാന്‍ സംഘടനകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതും ആശ്വാസമാവുകയാണ്. എന്നാല്‍ വന്ദേഭാരത് മിഷന്റെ ടിക്കറ്റ് നിരക്ക് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ബാധകമാക്കണമെന്ന നിര്‍ദേശം പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. അതീവ പ്രതിസന്ധിയില്‍ എങ്ങനെയെങ്കിലും നാടണയാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."