ഭാഗവത സംസ്‌കാര പ്രചരണവേദി സംസ്ഥാന സമ്മേളനം നാളെ
കൊല്ലം: അഖില കേരളാ ഭാഗവത സംസ്‌ക്കാര പ്രചരണവേദി രണ്ടാംസംസ്ഥാന സമ്മേളനം നാളെ ഓച്ചിറ പരബ്രഹ്മഷേത്രം ഓഡിറ്റോറിയിത്തില്‍ നടക്കും.രാവിലെ 7.15ന് പതാക ഉയര്‍ത്തല്‍, തുടര്‍ന്നു 'ഭാഗവത സംസ്‌ക്കാരം നിത്യജീവിതത്തില്‍' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ഞാടിത്തറ രാധാകൃഷ്ണപിള്ള വിഷയാവതരണം നടത്തും. 11ന് മുതിര്‍ന്ന പൗരാണികരെ ആദരിക്കും, 11.30ന് ഭജന്‍സ്. ഉച്ചക്കു രണ്ടിനു പൊതുസമ്മേളനം ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡു പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥയാകും. വേദി സംസ്ഥാന പ്രസിഡന്റ് ചെട്ടിക്കുളങ്ങര ജയറാം അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല മുഖ്യപ്രഭാഷണം നടത്തും. വേദാമൃത ചൈതന്യ,വനവാതൂക്കര ഭക്തന്‍സ്വാമി, കാരായ്മ ശ്രീധരന്‍പിള്ള,വടക്കന്‍ പറവൂര്‍ രാമനാഥന്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."