ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം
കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനം 21, 22, 23 തിയതികളില്‍ കൊയിലാണ്ടിയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. 21ന് സംസ്ഥാന കൗണ്‍സില്‍ ചേരും. 22ന് തീരദേശ സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും നടത്തും. വൈകിട്ട് ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് സമീപത്തു നിന്നാരംഭിക്കുന്ന പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി സി.ആര് ചൗധരി ഉദ്ഘാടനം ചെയ്യും. അഖില ഭാരതീയ സീമാ ജാഗരണ്‍ മഞ്ച് സംയോജക് എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. 23 ന് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി സ്വാധി നിരഞ്ജന് ജ്യോതി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സി.വി അനീഷ് കുമാര്‍, പി.പി സദാനന്ദന്, പി. പ്രഹ്ലാദന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."