HOME
DETAILS

സംസ്ഥാന പാതയിലെ നാല് കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടി

  
backup
April 19 2017 | 01:04 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%95%e0%b4%b3%e0%b5%8d


പേരാമ്പ്ര: സുപ്രിംകോടതി വിധി ലംഘിച്ച് സംസ്ഥാന പാതയില്‍ പ്രവര്‍ത്തിച്ചു വന്ന നാലു കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് ഇന്നലെ ഷാപ്പുകള്‍ അടച്ചുപൂട്ടി. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍പ്പെട്ട ചങ്ങരോത്ത്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന ഷാപ്പുകളാണ് അടച്ചുപൂട്ടിയത്.
കോഴിക്കോട്-വയനാട് ജില്ലകളെ ചുരമില്ലാതെ ബന്ധിപ്പിക്കുന്ന ബദല്‍ റോഡായ പടിഞ്ഞാറത്തറ-പൂഴിത്തോട്-കടിയങ്ങാട് റോഡ് ചുരം ഡിവിഷന്റെ അധീനതയില്‍ വരുന്നതും സംസ്ഥാന പാതയായി (എസ്.എച്ച് 54) അംഗീകരിച്ച് ദിശാസൂചികാ കല്ലുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രസ്തുത റോഡിനെ ഗ്രാമീണ റോഡായി പരിഗണിച്ചാണ് കള്ളുഷാപ്പുകള്‍ക്ക് മാര്‍ച്ച് 31നു ശേഷവും പ്രവര്‍ത്തിക്കാനുള്ള അനുമതി അധികൃതര്‍ നല്‍കിയത്.
തുടര്‍ന്ന് മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ കള്ളുഷാപ്പുകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് അധികൃതരെ സമീപിക്കുകയായിരുന്നു.
പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വടകര ചുരം ഡിവിഷന്‍ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ റോഡ് സംസ്ഥാന പാതയാണെന്ന ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ടി.എസ് 14 പന്തിരിക്കര, ടി.എസ് 16 പെരുവണ്ണാമൂഴി, ടി.എസ് 17 ചെമ്പനോട, ടി.എസ് 43 പൂഴിത്തോട് എന്നീ ഷാപ്പുകളാണ് അടച്ചുപൂട്ടിയത്.
അതിനിടെ, കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടിയത് പേരാമ്പ്ര ടൗണിലെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് പെരുവണ്ണാമൂഴിയിലേക്ക് മാറ്റാനുള്ള നീക്കത്തിനും കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട്ട് പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് കടിയങ്ങാട് മഹിമ സ്റ്റോപ്പിനു സമീപത്തേക്കും മാറ്റാനുള്ള നീക്കങ്ങള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago