പുനലൂര്‍ ചെങ്കോട്ട റെയില്‍ പാത: ഉന്നതതല പരിശോധന നടത്തി
ഗേജ് മാറ്റം ഡിസംബറോടെ പൂര്‍ത്തീകരിക്കും
അടുത്ത വര്‍ഷം മാര്‍ച്ചില്‍ ട്രെയിന്‍ സര്‍വീസ്
കൊല്ലം: പുനലൂര്‍ ചെങ്കോട്ട ഗേജ് മാറ്റ പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്നും അടുത്ത വര്‍ഷം മാര്‍ച്ചോടു കൂടി ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഉന്നതതലയോഗം വിലയിരുത്തി. ഇന്നലെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. യുടെ നേതൃത്വത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ ഗേജ് മാറ്റ ജോലികള്‍ പരിശോധിച്ചു. പുനലൂര്‍ മുതല്‍ കഴുതുരുട്ടി വരെയുളള ഗേജ്മാറ്റ പ്രവര്‍ത്തികളാണ് പരിശോധിച്ചത്.
പുനലൂര്‍ അടിപ്പാത, ഇടമണ്‍, ഒറ്റയ്ക്കല്‍, തെന്മല പുതിയ ടണല്‍, കഴുതുരിട്ടി, 13-ാം നമ്പര്‍ പാലം എന്നീ പ്രധാനയിടങ്ങളില്‍ സംഘം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രദേശവാസികളുടെ ആവശ്യം കൂടി പരിഗണിച്ച് തുടര്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഗേജ് മാറ്റ പ്രവര്‍ത്തികള്‍ക്കായി 221 കോടി രൂപയാണ് ലഭിച്ചത്. ഫണ്ടിന്റെ അപര്യാപ്തയില്ലാത്തതിനാല്‍ പണി കാര്യക്ഷമമായി പൂരോഗമിക്കുകയാണ്. മരം മുറിക്കുന്നതിനും പാറപൊട്ടിക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്ന് റയില്‍വേ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
പുനലൂര്‍ മുതല്‍ ഇടമണ്‍ വരെയുളള ഒന്നാം റീച്ചില്‍ പാലങ്ങളും ഇതര പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. രണ്ട് മേല്പാലങ്ങളും ഒരു അടിപ്പാതയുമാണ് ഈ മേഖലയില്‍ പൂര്‍ത്തീകരിച്ചത്. റയില്‍പ്പാളങ്ങള്‍ സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തികള്‍ക്കുളള ടെണ്ടര്‍ അവാര്‍ഡ് ചെയ്തു കഴിഞ്ഞു. രണ്ടാം മേഖലയായ ഇടമണ്‍-കഴുതുരുട്ടി ഭൂമി നിരത്തല്‍ പണികള്‍ അന്തിമഘട്ടത്തിലാണ്.
67 ചെറുപാലങ്ങളില്‍ 60 ഉം പൂര്‍ത്തിയായി. 12 വലിയ പാലങ്ങളില്‍ 4 എണ്ണം പൂര്‍ത്തീകരിച്ചു. 8 എണ്ണത്തിന്റെ പണി പുരോഗമിച്ചു വരുന്നു. ഈ മേഖലയില്‍ 5 തുരങ്കങ്ങളാണ് ഉളളത്. 4 തുരങ്കങ്ങളുടെ പണി പൂര്‍ത്തിയായി. പുതിയ തുരങ്കത്തിന്റെ പണി ആശാവഹമായി പുരോഗമിക്കുന്നു. 17 കിലോമീറ്റര്‍ ഉളളതില്‍ 8.50 കിലോമീറ്റര്‍ ദൂരം പാളം ഇടുന്നതിനു സജ്ജമായിട്ടുണ്ട്. കഴുതുരുട്ടി ഭഗവതിപൂരം റീച്ചില്‍ 64 പാലങ്ങളില്‍ 63 എണ്ണം പണി തീര്‍ന്നു. 9 വലിയ പാലങ്ങളില്‍ 8 എണ്ണം പൂര്‍ത്തിയായി. ഈ റേഞ്ചില്‍ കരാറുകാരന്റെ വീഴ്ച കാരണം കരാര്‍ റദ്ദ്‌ചെയ്ത് പുതിയ കരാര്‍ നല്‍കുന്നതിനു നടപടികള്‍ സ്വീകരിച്ചു വരുന്നു. ഒരു കിലോമീറ്ററോളം (960 മീറ്റര്‍) നീളമുളള ടണല്‍ ഈ ഭാഗത്താണ്. വളരെ ശ്രദ്ധാപൂര്‍വ്വം മാത്രം ചെയ്യാന്‍ കഴിയുന്ന പണി ജാഗ്രതയോടെ പൂര്‍ത്തിയായി വരുന്നു. എസ് വളവും മേല്‍പ്പാലവും പൂര്‍ത്തിയായി ആകെ 17 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12.5 കിലോമീറ്റര്‍ പാളം ഇടത്തക്ക സ്ഥിതിയിലാണ്. 6.50 കിലോമീറ്റര്‍ പാളം സ്ഥാപിച്ചു കഴിഞ്ഞു.
എന്‍.കെ.പ്രേമചന്ദ്രന്‍ എം. പിക്കു പുറമേ റയില്‍വേ ചീഫ് എന്‍ജിനീയര്‍ രവീന്ദ്രബാബു, മധുര റയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ കുമാര്‍
ഗാര്‍ഗ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."