HOME
DETAILS
MAL
റേഷന്‍ വിതരണം മുടങ്ങുന്നതായി പരാതി
backup
July 04 2018 | 08:07 AM
തുറവൂര്‍: ഇന്റര്‍നെറ്റ് കണക്ഷന് തകരാറിന്റെ പേരില്‍ റേഷന്‍ വിതരണം പലപ്പോഴും മുടങ്ങുന്നതായി അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ ആരോപിച്ചു.
കൂലിപ്പണികഴിഞ്ഞു വൈകിട്ട് റേഷന്‍ കടയില്‍ ചെല്ലുമ്പോഴാണ് ഉപഭോക്താവിന് നെറ്റ് ഇല്ലാത്തതിനാല്‍ റേഷന്‍ സാധനങ്ങള്‍ നല്കാന് കഴിയില്ലെന്ന് കടയുടമ പറയുന്നത്. നെറ്റ് ഇല്ലെങ്കില്‍ ആഹാരം കഴിക്കണ്ടയെന്ന പൊതുവിതരണ വകുപ്പിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നെറ്റ് ഇല്ലെങ്കിലും റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള റേഷന്‍ സാധനങ്ങളുടെ വിവരങ്ങളും ഉറപ്പുവരുത്തണമെന്നു ദിലീപ് കണ്ണാടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."