അഭിമന്യൂ വധം: ആദ്യഘട്ട വിചാരണ ജൂലൈ രണ്ടു മുതല്‍
കൊച്ചി: അഭിമന്യുവിനെ കുത്തിക്കൊന്ന കേസ് പരിഗണിക്കുന്നത് വിചാരണക്കോടതി ജൂലൈ രണ്ടിലേക്ക് മാറ്റി. ഏറ്റവും ഒടുവില്‍ കീഴടങ്ങിയ ഷിഫാസിനെതിരെ കുറ്റം ചുമത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാകും നടപടി സ്വീകരിക്കുക.
കുറ്റപത്രം നല്കിയ 16 പ്രതികളില്‍ ഒമ്പതു പേര്‍ക്കെതിരെയാണ് ആദ്യഘട്ട വിചാരണ തീരുമാനിച്ചിട്ടുള്ളത്.
അരൂക്കുറ്റി വടുതല നദ്വത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ ജെ.ഐ മുഹമ്മദ് (20), എരുമത്തല ചാമക്കാലായില്‍ വീട്ടില്‍ ആരിഫ് ബിന്‍ സലീം (25), പള്ളുരുത്തി പുതിയാണ്ടില്‍ റിയാസ് ഹുസൈന് (37), കോട്ടയം കങ്ങഴ ചിറക്കല്‍ ബിലാല്‍ സജി (18), പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി എം റജീബ്(25), നെട്ടൂര്‍ പെരിങ്ങോട്ട് പറമ്പ് അബ്ദുല്‍ നാസര്‍ എന്ന നാച്ചു (24), ആരിഫിന്റെ സഹോദരന് എരുമത്തല ചാമക്കാലായില്‍ വീട്ടില്‍ ആദില്‍ ബിന്‍ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് വീട്ടില്‍ പി എച്ച് സനീഷ് (32) എന്നിവര്‍ക്കെതിരെയാണ് ആദ്യഘട്ട വിചാരണ നടക്കുക.
ജൂലൈ 2ന് പുലര്‍ച്ചെ 12.30നാണ് മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. നവാഗതരെ സ്വാഗതം ചെയ്ത് എസ്എഫ്ഐ എഴുതിയ മതില് കാംപസ് ഫ്രണ്ട് േൈകയറിയത് ചോദ്യം ചെയ്ത അഭിമന്യുവിനെ പ്രതികള്‍ കുത്തിക്കൊല്ലുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."