സംഘര്‍ഷം സൃഷ്ടിക്കാന്‍ സി.പി.എം ആസൂത്രിത നീക്കം നടത്തുന്നു: മുല്ലപ്പള്ളി
പേരാമ്പ്ര: മേഖലയില്‍ വ്യാപകമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. നൊച്ചാട് പഞ്ചായത്തില്‍ സി.പി.എമ്മിന്റെ ആക്രമണത്തിന് ഇരയായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേനോളിയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ തിരഞ്ഞു പിടിച്ച് അക്രമിച്ചത് അപലപനീയമാണ്. കോഴി ഫാം തീയിട്ട് നശിപ്പിച്ച നടപടി പാപ്പിനിശ്ശേരി മോഡല്‍ അക്രമത്തെയാണ് ഓര്‍മിപ്പിക്കുന്നത്. പൊലിസിന്റെ ഇടപെടല്‍ നീതിപൂര്‍വകമല്ലെന്നും അക്രമത്തിന് ഇരയായവരുടെ പേരില്‍ കേസെടുത്തത് അത്യന്തം ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ സി.പി.എ അസീസ്, മുനീര്‍ എരവത്ത്, പി.എം പ്രകാശന്‍, ടി.കെ ഇബ്രാഹിം, എ. ഗോവിന്ദന്‍, വി.കെ ചന്ദ്രന്‍, ഹംസ മാവിലാട്ട് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."