മൊറട്ടോറിയം: തെരഞ്ഞെടുപ്പ് കമ്മിഷന് മടക്കിയ ഫയലില്‍ ചീഫ് സെക്രട്ടറിയുടെ ഒളിച്ചുകളി
തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയ ഉത്തരവിറക്കുന്നത് സംബന്ധിച്് കഴിഞ്ഞ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് മടക്കിയ ഫയലില്‍ ചീഫ് സെക്രട്ടറിയുടെ ഒളിച്ചുകളി.
കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഫയല്‍ മടക്കി അയക്കുമ്പോള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇന്നലെ തന്നെ മറുപടി നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടും വിശദീകരണം നല്‍കിയില്ല.
തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സര്‍ക്കാരിന് അന്ത്യ ശാസനം നല്കി. മടക്കിയ ഫയലില്‍ വിശദീകരണമില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നേരിട്ട് ഇടപെടുമെന്ന് ഇന്നലെ ടിക്കാറാം മീണ ചീഫ് സെക്രട്ടറിയെ അറിയിച്ചു.
അതേ സമയം, മൊറട്ടോറിയം ഫയല്‍ തിരിച്ചയച്ചത് നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കേണ്ട സാഹചര്യം വ്യക്തമാക്കാതെയായിരുന്നു ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്.
ഇത്തരം അപേക്ഷകള്‍ നിരസിക്കാതെ തരമില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഫയലുകള്‍ അയക്കുമ്പോള്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. ഭരണപരമായ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണം. ഫയലുകള്‍ പഠിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും ടിക്കാറാം മീണ പറഞ്ഞു.
കമ്മീഷന് പോസ്റ്റ് ഓഫീസ് ജോലി ചെയ്യാനാകില്ല. ഫയലുകളില്‍ കൃത്യമായ നിര്‍ദേശമുണ്ടാകണം. ഇല്ലെങ്കില്‍ നിരസിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, സര്‍ക്കാരിനെ സഹായിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലിയെന്നും സര്‍ക്കാരിനെ കുഴപ്പത്തില്‍ ആക്കാനല്ലെന്നും കര്‍ഷകരെ സഹായിക്കാനാണ് മുന്‍കൈ എടുക്കുന്നതെന്നും ടിക്കാറാം മീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."