HOME
DETAILS
MAL
ജോളി ഫോണ്‍ വിളിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പരാതി
backup
June 13 2020 | 04:06 AM
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളി ജോസഫ് ജില്ലാ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പരാതി. മുഖ്യ സാക്ഷിയായ കൊല്ലപ്പെട്ട റോയ് തോമസിന്റെയും ജോളിയുടെയും മകന് റോമോ അടക്കമുള്ള സാക്ഷികളെ ജോളി ജയിലില്‍ നിന്ന് നിരവധി തവണ വിളിച്ചുവെന്നാണ് ബന്ധുക്കള്‍ ഉത്തരമേഖലാ ഐ.ജിക്ക് പരാതി നല്‍കിയത്. കുറ്റപത്രം തയാറായ ശേഷം ജോളി വിവിധ സാക്ഷികളെ നിരവധി തവണ വിളിച്ചിട്ടുണ്ട്. മകനെ വിളിച്ച് വശത്താക്കിയാല്‍ കേസില്‍ നിന്ന് ഊരിപ്പോരാമെന്ന പ്രതീക്ഷയിലാണ് റോമോയെ വിളിച്ചത്. എന്നാല്‍ ജോളിയുടെ നീക്കം മനസ്സിലാക്കിയ റോമോ, തന്നെ ഇനി വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരം ജയില്‍ ഡി.ഐ.ജി വിനോദ്കുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ആരോപണം ശരിയല്ലെന്നും ജയിലില്‍ തടവുകാര്‍ക്കായി നല്കിയ ഔദ്യോഗിക നമ്പറില്‍ നിന്നാണ് വിളിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ജയില്‍ മേധാവി അറിയിച്ചു. ജയിലിലെ അന്തേവാസികള്‍ക്ക് ബന്ധുക്കളെയും അഭിഭാഷകരെയും വിളിക്കാന്‍ നിലവില്‍ കേരളത്തിലെ മുഴുവന്‍ നാല് കാര്‍ഡ് ടെലിഫോണ്‍ മെഷീനുകളാണുള്ളത്. നോര്‍ത്ത് സോണ്‍ ഐ.ജി ഇതുമായി ബന്ധപ്പെട്ട് നേരിട്ട് അന്വേഷിച്ചിരുന്നെങ്കില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയുമായിരുന്നുവെന്നും ഋഷിരാജ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."