കോര്‍പ്പറേഷന്‍ തെരുവുവിളക്കു അഴിമതി: കോണ്‍ഗ്രസ് മാര്‍ച്ച് പൊലിസ് തടഞ്ഞു
കോഴിക്കോട്: തെരുവുവിളക്കു സ്ഥാപിക്കുന്നതില്‍ കോടികണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരേ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ ലയണ്‍സ് പാര്‍ക്കിനു സമീപത്തു നിന്നു ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകരാണ് അണിനിരന്നത്. കോര്‍പ്പറേഷന്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ബാരിക്കേഡ് നിരത്തി പൊലിസ് തടഞ്ഞു.
എം.കെ രാഘവന്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നാലു പതിറ്റാണ്ടു കാലത്തെ എല്‍.ഡി.എഫ് ഭരണത്തിലൂടെ അഴിമതിയല്ലാതെ എന്തു വികസനമാണ് കോര്‍പ്പറേഷനില്‍ ഉണ്ടായതെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ അടിയന്തരമായി നടപടിയടുക്കാന്‍ മേയര്‍ തയാറാവണമെന്നും എം.പി ആവശ്യപ്പെട്ടു.
അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണന്ന് മാര്‍ച്ചില്‍ അധ്യക്ഷനായ ഡി.സി.സി പ്രസിഡന്റ് ടി സിദ്ധീഖ് ചോദിച്ചു.
600 വിളക്കുകാല്‍ സ്ഥാപിക്കുന്നതില്‍ സ്വകാര്യ കമ്പിനിക്ക് അനുകൂല കരാര്‍ നല്‍കുന്നതില്‍ കെ.പി.സി. സി നിര്‍വാഹക സമിതി അംഗം കെ.പി ബാബു, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ബേപ്പൂര്‍ രാധാകൃഷ്ണന്‍, എസ്.കെ അബൂബക്കര്‍, കണ്ടിയില്‍ ഗംഗാധരന്‍, മനക്കല്‍ ശശി, നിജേഷ് അരവിന്ദ്, അഡ്വ പി.എം നിയാസ്, സി.പി സലീം, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉഷാദേവി ടീച്ചര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാബാലകൃഷ്ണന്‍, കൗണ്‍സിലര്‍ എം.സി സുധാമണി, എന്നിവര്‍സംസാരിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു, സ്വാഗതവും വിദ്യാബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."