HOME
DETAILS
MAL
കാര്‍ത്തികപ്പള്ളിയില്‍ അവിശ്വാസം 17ന്; ബി.ജെ.പി നിലപാട് നിര്‍ണായകം
backup
July 04 2018 | 08:07 AM
ഹരിപ്പാട്: പതിമൂന്ന് അംഗങ്ങളുള്ള കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഭരണപരാജയം ആരോപിച്ച് സി.പി.എം. ഭരണ സമിതിക്കെതിരേ കോണ്‍ഗ്രസ് അവിശ്വാസനോട്ടീസ് നല്കി.
പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ 17 ന് യഥാക്രമം രാവിലെ 10.30 നും ഉച്ചയ്ക്കു 2.30 നും പഞ്ചായത്ത് കമ്മിറ്റി വിളിച്ചതായി ബി.ഡി.ഒ ശ്രീജിത്ത് അറിയിച്ചു. കോണ്‍ഗ്രസിനും സി.പി.എം.നും അഞ്ച് അംഗങ്ങള്‍ വീതമാണുള്ളത്.
നറുക്കെടുപ്പിലൂടെയാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ സി.പി.എം. ന് ലഭിച്ചത്. മൂന്ന് അംഗങ്ങള്‍ ഉള്ള ബി.ജെ.പിയുടെ നിലപാട് നിര്‍ണായമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."