ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ പ്രകടന പത്രികയില്‍ വാഗ്ദാനങ്ങളുമായി സി.പി.എം
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മില്‍ നിന്നും അകലുന്നു. അവരെ തിരികെ എത്തിക്കാന്‍ പുതിയ ഫോര്‍മുലകള്‍ നടപ്പാക്കിയേ മതിയാകൂ എന്ന തിരിച്ചറിവില്‍ നിന്നാണ് സി.പി.എം പ്രകടനപത്രികയില്‍ പുതിയ ആശയങ്ങള്‍ക്കിടം കിട്ടിയത്.
ബംഗാളിലും കേരളത്തിലും ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്ന സാഹചര്യത്തിലാണ് പ്രകടനപത്രികയില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ആകര്‍ഷകമായ നിരവധി വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
സച്ചാര്‍കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കുമെന്നും രംഗനാഥന്‍ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും പ്രകടന പത്രിക പറയുന്നു. മറ്റു വാഗ്ദാനങ്ങള്‍ ഇങ്ങനെയാണ്:
- ന്യൂനപക്ഷകമ്മിഷന്റെ അധികാരം ഉയര്‍ത്തും
- ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിന് നിയമം നടപ്പാക്കും
- ബാങ്ക് വായ്പകള്‍ക്ക് മുസ്്‌ലിംകള്‍ക്ക് 15 ശതമാനം മുന്‍ഗണ- മുസ്്‌ലിം യുവാക്കളുടെ സ്വയംതൊഴില്‍ പദ്ധതിയ്ക്ക് സബ്‌സിഡി
- ഉറുദുപഠനം പ്രോത്സാഹിപ്പിക്കും. നല്ല ഉറുദു പാഠപുസ്തകങ്ങള്‍ ലഭ്യമാക്കും
- ഭീകരക്കേസുകളില്‍ നിരപരാധികളെന്ന് കണ്ടു വിട്ടയക്കപ്പെട്ട മുസ്്‌ലിംകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും. കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പാക്കും.
- ആള്‍ക്കൂട്ടക്കൊലയുടെ എല്ലാ ഇരകള്‍ക്കും നഷ്ടപരിഹാരം
- കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 27 ശതമാനം ഒ.ബി.സി സംവരണം ശരിയായ രീതിയില്‍ നടപ്പാക്കും. എന്നും പത്രികയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."