ഇന്ത്യയില്‍ കൊടുംപട്ടിണി ഉണ്ടാകുമെന്ന് യു.എന്‍
ലണ്ടന്‍: കൊവിഡിനെ തുടര്‍ന്ന് ലോകത്ത് നാലു കോടിയോളം പേര് കൂടി കൊടുംപട്ടിണിയിലാകുമെന്നും 1.90 ഡോളര്‍ പോലും പ്രതിദിന വരുമാനമില്ലാത്തവരുടെ എണ്ണം 100 കോടിയിലധികമാവുമെന്നും യു.എന്‍ റിപ്പോര്‍ട്ട്.
വികസന സാമ്പത്തിക ഗവേഷണം നടത്തുന്ന യു.എന്‍ സ്ഥാപനമായ യു.എന്‍.യു-വൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രതിദിനം 5.50 ഡോളര്‍ ലഭിക്കാത്തവരാണ് ലോകബാങ്ക് മാനദണ്ഡപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍. എന്നാല്‍ ദിവസേന രണ്ടു ഡോളര്‍ പോലുമില്ലാതെ 112 കോടിയോളം ആളുകള്‍ കൊടും പട്ടിണിയിലാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ പോലും 370 കോടി ആളുകള്‍ -ലോകജനസംഖ്യയുടെ പകുതിയിലധികം പേര്- പ്രതിദിനം 5.50 ഡോളര്‍ പോലുമില്ലാതെ കഴിയേണ്ട അവസ്ഥയാണ് വരാനിരിക്കുന്നത്.
ജനസാന്ദ്രമായ ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലായിരിക്കും പട്ടിണി കൂടുതല്‍ പ്രകടമാവുകയെന്നും ലണ്ടനിലെ കിങ്സ് കോളജിലെയും ആസ്ത്രേലിയന്‍ ദേശീയ യൂനിവേഴ്സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."