എസ്.എസ്.എല്‍.സി പരീക്ഷക്ക് സമാപ്തിയായി
മലപ്പുറം:എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ചു. ഇന്നലെ ബയോളജി പരീക്ഷയോടെയണ് അവസാനമായത്. പരീക്ഷ കുഴക്കില്ലെന്നാണ് പൊതുവേ വിദ്യാര്‍ഥികളുടെ അഭിപ്രായം. ഏറെ നീണ്ട വിദ്യാര്‍ഥികളുടെ പിരിമുറുക്കങ്ങള്‍ക്കു കൂടിയാണ് ഇതോടെ സമാപ്തിയാകുന്നത്.
ഉത്തരക്കടലാസ് മൂല്യനിര്‍ണയംസംസ്ഥാനത്തൊട്ടാകെ 54 ക്യാംപുകളിലായി ഏപ്രില്‍ നാലിന് ആരംഭിക്കും.
നേരത്തെ ഏപ്രില്‍ അഞ്ചിന് തുടങ്ങാനിരുന്ന മൂല്യനിര്‍ണയം ഇടക്ക് എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നതിനാലാണ് ഒരു ദിവസം നേരത്തെ തുടങ്ങാന്‍ നിശ്ചയിച്ചത്.
ഏപ്രില്‍ 29ന് അവസാനിക്കുന്ന രീതിയില്‍ മൂന്നു ഘട്ടങ്ങളിലായി 14 ദിവസമാണ് മൂല്യനിര്‍ണയം. ഒന്നാം ഘട്ടം ഏപ്രില്‍ നാലു മുതല്‍ 12 വരെ നടക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 16 മുതല്‍ 17 വരേയും മൂന്നാം ഘട്ടം 25 മുതല്‍ 29 വരേയുമാണ് നടക്കുക. മൂല്യനിര്‍ണയത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളുടെ സ്‌കീം ഫൈനലൈസേഷന്‍ ക്യാംപുകള്‍ 12 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകളില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ നടക്കും.
സംസ്ഥനത്തൊട്ടാകെ മൂല്യനിര്‍ണയത്തിന് 919 അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരെയും 9104 അസി.എക്‌സാമിനര്‍മാരെയും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."