നഗരത്തില്‍ ഷീ പാഡ് പദ്ധതി പൂര്‍ത്തിയായി നഗരസഭയുടെ നേതൃത്വത്തില്‍ ഷീപാഡും ഇന്‍സിനേറ്ററും സ്ഥാപിച്ചു
ആലപ്പുഴ: നഗരത്തിലെ എട്ടാം ക്ലാസുമുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലും നഗരസഭയുടെ നേതൃത്വത്തില്‍ ഷീപാഡും നാപ്കിനുകള്‍ നശിപ്പിക്കുന്ന ഇന്സിനേറ്റും സ്ഥാപിച്ചു.
ഇതോടെ ജില്ലയിലെ മറ്റു വിദ്യാലയങ്ങള്‍ക്കും മാതൃകയാകുകയാണ് ആലപ്പുഴ നഗരസഭയുടെ കീഴിലെ വിദ്യാലയങ്ങള്‍.വിദ്യാലയങ്ങളില്‍ നാപ്കിനുകള്‍ ഏതുസമയം വേണമെങ്കിലും ലഭിക്കും. ഉപയോഗിച്ച നാപ്കിനുകള്‍ ശാസ്ത്രീയമായി നശിപ്പിക്കാന്‍ കഴിയുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് സ്വസ്ഥമായി ക്ലാസില്‍ പങ്കെടുക്കാനുമാകും.
നഗരത്തിലെ എല്ലാ ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്കും നാപ്കിന് എത്തിച്ചതോടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ ഏറെനാളത്തെ പ്രവര്‍ത്തനങ്ങളാണ് ഫലം കാണുന്നതെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍ മനോജ് കുമാര്‍ പറഞ്ഞു.
നഗരത്തിലെ പത്ത് ഹൈസ്കൂളുകളിലും പന്ത്രണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലുമാണ് നാപ്കിന് യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
പത്ത് ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനാണ് പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ചുമതല. നിലവില്‍ അധ്യാപികമാര്‍ സ്കൂളില്‍ വാങ്ങിവച്ചിരിക്കുന്ന നാപ്കിനുകള്‍ വിദ്യാര്‍ഥികള്‍ക്ക് വിലയ്ക്ക് നല്‍കാറാണ് പതിവ്.
ഇനിമുതല്‍ ഏതെങ്കിലും ഒരു അധ്യാപികയ്്ക്ക് ഇതിന്റെ സ്വതന്ത്ര ചുമതല നല്‍കും. വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുമ്പോള്‍ അധ്യാപിക സൗജന്യമായി ഷീപാഡ് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."