നല്ല നാളേക്കായി വിദ്യാര്‍ഥിസമൂഹം ഉയര്‍ന്ന ചിന്തയുമായി മുന്നേറണം: മന്ത്രി
ഹരിപ്പാട്: നല്ല സമൂഹത്തിന്റെ നാളെക്കായി വിദ്യാര്‍ഥി സമൂഹം ഉയര്‍ന്ന ചിന്തയുമായി മുന്നേറുവാന്‍ സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ആഹ്വാനം ചെയ്തു. മുട്ടം സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടത്തിയ പ്രതിഭാപ്രണാമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനകാര്യങ്ങളില്‍ ഒന്നാമത് എത്തുന്നതോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പ്പര്യപെടുകയും, ഉയര്‍ന്നചിന്തയോടെ തന്റെ മനസിലെ ആശയങ്ങളെ രൂപപ്പെടുത്തി സമൂഹത്തിനാകെ മാതൃകയാകുന്നവരായി വളരാന്‍ നമുക്ക് മുന്‍പേ കടന്നുപോയ മഹാന്‍മാരുടെ ജീവചരിത്രങ്ങള്‍ പഠനവിഷയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. മികച്ച ക്ഷേമപ്രവര്‍ത്തനം നടത്തിയ സംഘടനയായ ഏവൂര്‍ മനീഷാചാരിറ്റബിള്‍ സൊസൈറ്റി, ജീവന്‍ രക്ഷാസമിതി എന്നി പ്രസ്ഥാനങ്ങളെയും, ഫോക്ക്‌ലോര്‍ അക്കാദമി വജ്രജൂബിലി ഫെലോഷിപ്പ് നേടിയ നീതുകരണ്‍ എന്നിവര്‍ക്കും മന്ത്രി അവാര്‍ഡ് നല്‍കി.
പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികള്‍ക്കുള്ള വസ്ത്രം ആയാപറമ്പ് സ്‌നേഹഭവന്‍ ഡയറക്ടര്‍ ഷമീര്‍ ഏറ്റുവാങ്ങി. യോഗത്തില്‍ സാന്ത്വനം പ്രസിഡന്റ് ജോണ്‍തോമസ് അദ്ധ്യക്ഷം വഹിച്ചു. പ്രൊഫ.ആര്‍.അജിത് സ്വാഗതം ആശംസിച്ചു.
ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രാധാരാമചന്ദ്രന്‍, ഹരികുമാര്‍, സിസ്റ്റര്‍ രാജിത, ജി.സനാജി, കെ.രാജശേഖരന്‍പിള്ള, കെ.സോമനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കലാമണ്ഡലം ഏവൂര്‍ ശാഖയിലെ വിദ്യാര്‍ഥികളുടെ ചെണ്ടമേളവും സമ്മേളനത്തോടൊപ്പം നടത്തി. നിര്‍ധനരായ 7 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന ചിലവ് സാന്ത്വനം ഏറ്റെടുത്തു. ഹരിപ്പാട് റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികളെ വേദിയില്‍ കൃഷി മന്ത്രി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."