ഒന്നില്‍ ജയിക്കാന്‍ രണ്ട് സ്ഥാനാര്‍ഥികള്‍!
ജയ്പൂര്‍: രാജസ്ഥാനിലും ഈ മാസം 19ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവിടെ മൂന്നു സീറ്റുകളിലേക്കാണ് തേരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗബലം വച്ച് ഇതില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസും ഒന്നില്‍ ബി.ജെ.പിയും ജയിക്കും.
കോണ്‍ഗ്രസ് കെ.സി വേണുഗോപാലിനെയും നീരജ് ഡാങ്കിയേയും സ്ഥാനാര്‍ഥികളാക്കിയപ്പോള്‍, ഒരു സീറ്റില്‍ മാത്രം വിജയസാധ്യതയുള്ള ബി.ജെ.പി രണ്ടു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് രാജസ്ഥാനിലും കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമിക്കുന്നതായി ആരോപണങ്ങള്‍ ശക്തിപ്പെട്ടത്.
രാജേന്ദ്ര ഗെലോട്ട്, ഓംകാര്‍ സിങ് എന്നിവരാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍. 200 അംഗ നിയമസഭയില്‍ 12 സ്വതന്ത്രര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന 121 എം.എല്‍.എമാരുണ്ട്. ബി.ജെ.പിക്ക് 72 എം.എല്‍.എമാരാണുള്ളത്.
ഗുജറാത്തിലും ബി.ജെ.പി സമാന പദ്ധതിയാണ് പയറ്റിയിരുന്നത്. ഇവിടെ എട്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചതോടെ ബാക്കിയുള്ളവരെ പാര്‍ട്ടി റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."