കര്‍ഷക ആത്മഹത്യക്ക് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേട്: മുല്ലപ്പള്ളി
തിരുവനന്തപുരം: വയനാട്ടില്‍ വീണ്ടും ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്യാനിടവരുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനുശേഷമാണ് സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും മൊറട്ടോറിയവുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഫലമായി കര്‍ഷകര്‍ക്ക് ഒരു ഗുണവും കിട്ടിയില്ല.
മറ്റുപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ കര്‍ഷകരുടെ പ്രശ്നവും കൈകാര്യം ചെയ്തതിനാലാണ് കര്‍ഷക ആത്മഹത്യ പെരുകുന്നത്. അഖിലേന്ത്യാതലത്തില്‍ കര്‍ഷക റാലികളില്‍ പങ്കെടുത്തുകൊണ്ട് കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളാണ്് കേരളത്തില്‍ നടക്കുന്ന ഓരോ കര്‍ഷക ആത്മഹത്യകള്‍ക്കും ഉത്തരവാദികളെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."