HOME
DETAILS

പൊതുമാപ്പ് കാലയളവില്‍ ഒരു മില്യണ്‍ അനധികൃത താമസക്കാര്‍ തിരിച്ചു പോകുമെന്ന് റിപ്പോര്‍ട്ട്

  
backup
April 19 2017 | 03:04 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%af%e0%b4%b3%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0

റിയാദ്: സഊദി ഭരണ കൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവില്‍ രാജ്യത്തു നിന്നും ഒരു മില്യണിലധികം അനധികൃത താമസക്കാര്‍ തിരിച്ചു പോകുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗവും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും വ്യക്തമാക്കി. ഇപ്പോള്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി അനധികൃത താമസക്കാര്‍ ശ്രമിക്കുന്നതായി മന്ത്രാലയത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. പദ്ധതി വിജയകരമാണെന്നാണ് മനസ്സിലാക്കാനാവുന്നതെന്ന് തൊഴില്‍ സാമൂഹ്യ വിഭാഗത്തിലെ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

 'നിയമലംഘകരില്ലാത്ത സഊദി' എന്ന പ്രമേയത്തില്‍ ആരംഭിച്ച പൊതുമാപ്പില്‍ ഇതിനകം തന്നെ പതിനായിരക്കണക്കിന് അനധികൃത താമസക്കാരാണ് രാജ്യം വിട്ടത്. ഇതിനായി വിവിധ ഗവണ്‍മെന്റ് വിഭാഗങ്ങളാണ് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ വിവിധങ്ങളായ മേഖലകളിലെ 80 കേന്ദ്രങ്ങള്‍ വഴി അനധികൃത താമസക്കാര്‍ക്കുള്ള സേവനങ്ങള്‍ സഊദി ഭരണ കൂടം നല്‍കുന്നുണ്ട്.  

നാല് വര്‍ഷം മുമ്പ് നടപ്പിലാക്കിയ പൊതുമാപ്പ് പദ്ധതി അഞ്ചര ദശലക്ഷം അനധികൃത താസമക്കാര്‍ പ്രയോജനപ്പെടുത്തിയിരുന്നു. ക്യാംപയിനിന്റെ വിജയത്തിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.തൊഴില്‍ സാമൂഹ്യ വിഭാഗത്തിന്റെ ട്വിറ്റര്‍ വഴി പൊതുമാപ്പ് കാമ്പയിന്റെ ഭാഗമായുള്ള സന്ദേശം എല്ലാ പ്രവാസികളിലും എത്തിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  19 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  32 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  39 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago