'കണക്കിലെ കളികള്‍' നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നേക്കാവുന്ന 'കണക്കിലെ കളികള്‍' നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ ചെലവുകള്‍ക്കുള്ള നിരക്കുകള്‍ തീരുമാനിച്ചാണ് നിയന്ത്രണത്തിനുള്ള വഴിയൊരുക്കിയത്. ഇതിലൂടെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു ചെലവുകള്‍ കൃത്യമായി വിശകലനം ചെയ്യാം. പ്രതിദിനമുള്ള നിരക്കുകളാണ് തീരുമാനിച്ചിരിക്കുന്നത്.
നിരക്കുകള്‍: ആംപ്ലിഫയര്‍, മൈക്രോ ഫോണ്‍ എന്നിവയോടൊപ്പമുള്ള ലൗഡ് സ്പീക്കര്‍ - 1500 രൂപ. ആംപ്ലിഫയര്‍ (500 വാട്‌സ്), മൈക്രോഫോണ്‍- 700 രൂപ. ലൗഡ് സ്പീക്കര്‍ (300 വാട്‌സ്)-750 രൂപ. കോഡ്‌ലെസ് മൈക്രോഫോണ്‍ - 200 രൂപ. സി.ഡി പ്ലയര്‍-200 രൂപ. 2.5 കെ.വി വരെയുള്ള ജനറേറ്റര്‍ - 700 രൂപ. ആര്‍ച്ചുകളുടെ നിര്‍മാണം - മൂന്നു ദിവസം 7,500 രൂപ. ഇലക്ട്രീഷ്യന്‍ - 850 രൂപ. മേസ്തിരി-826 രൂപ. പന്തല്‍ നിര്‍മാണം- 70 രൂപ 89 ചതുശ്ര അടി. ബാനറുകള്‍ - 25 രൂപ 89 ചതുശ്ര അടി. പോസ്റ്ററുകള്‍-50 രൂപ 89 ചതുരശ്ര അടി. ഇതുകൂടാതെ തടി കൊണ്ടും തുണികൊണ്ടുമുള്ള കട്ടൗട്ടുകള്‍, വാഹനങ്ങളുടെ വാടക, കസേര, മേശ, സോഫ, ഷാമിയാന, ബാരിക്കേഡുകള്‍, തുടങ്ങിയവയുടെ നിര്‍മാണത്തിനും സജ്ജീകരണത്തിനുമുള്ള നിരക്കുകളും കമ്മിഷന്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളില്‍ ജീപ്പിന് ഒരു ദിസവം എട്ടു കിലോമീറ്ററിന് 3,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടെമ്പോ, ട്രക്കര്‍ എന്നിവയ്ക്ക് എട്ടു കി.മീറ്ററിന് 3,300 രൂപയും മുച്ചക്ര വാഹനങ്ങള്‍ക്ക് എട്ടു കിലോമീറ്ററിന് 1,800 രൂപയുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നോവയ്‌ക്കോ മറ്റേതെങ്കിലും ഏഴു സീറ്റര്‍ വാഹനത്തിനോ എട്ടു കിലോമീറ്ററിന് 3,250 രൂപയും നിജപ്പെടുത്തി. ഇത്തരത്തില്‍ ഇനം തിരിച്ചുള്ള നിരക്കുകള്‍ വരുന്നതോടെ സ്ഥാനാര്‍ഥിയുടെ പ്രചാരണച്ചെലവു സംബന്ധിച്ച് വ്യക്തമായ ചിത്രമാണ് കമ്മിഷനു ലഭിക്കുക. ഇതോടെ പ്രചാരണത്തിന്റെ പേരിലുള്ള അമിത പണമുപയോഗം നിയന്ത്രിക്കാന്‍ കഴിയുമെന്ന് കമ്മിഷന്‍ കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."