വംശീയ ആക്രമണം; കാലിഫോര്‍ണിയയില്‍ മൂന്നു പേരെ വെടിവച്ചു കൊന്നു
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഫ്രന്സോയില് വംശീയ ആക്രമണം. ആക്രമണത്തില്‍ മൂന്നു വെളുത്ത വര്‍ഗക്കാരാണ് കൊല്ലപ്പെട്ടത്. ഫ്രന്സോയിലെ ഡൗണ്‍ ടൗണിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.45നാണ് സംഭവം.
39 കാരനായ കോറി അലി മുഹമ്മദ് എന്നയാളെ സംഭവവുമായി പിടികൂടി. ഗണ്മാനായ ഇയാളാണ് വെടിവച്ചതെന്ന് ഫ്രസ്നോ പൊലിസ് ചീഫ് ജെറി ഡയര്‍ പറഞ്ഞു. വെളുത്ത വര്‍ഗക്കാരെ ഇഷ്ടമില്ലാത്ത ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും വെളുത്ത വര്‍ഗക്കാര്‍ക്കെതിരായ നിരവധി പോസ്റ്റുകള്‍ ഉണ്ട്. കഴിഞ്ഞ ആഴ്ച മോട്ടലിലെ സെക്യുരിറ്റി ഗാര്‍ഡിനെ വെടിവച്ച കേസിലും ഇയാളാണ് പ്രതിയെന്ന് പൊലിസ് അറിയിച്ചു.
സംഭവത്തിന് തീവ്രവാദവുമായി യാതൊരു ബന്ധമില്ലെന്ന് പൊലിസ് ചീഫ് അറിയിച്ചു. ഇയാള്‍ക്കെതിരേ നാലു പേരെ കൊന്നതിനും ആയുധം കൈയില്‍ വച്ചതിനും കേസെടുത്തിട്ടുണ്ടെന്നും ഇദ്ദേഹം അറിയിച്ചു. വെടിവയ്പ്പ് ഇയാള്‍ ഒറ്റക്കാണ് നടത്തിയതെന്നും കൂട്ടുപ്രതികള്‍ ആരും തന്നെ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."