HOME
DETAILS

സ്വന്തം സര്‍വിസ് റൂള്‍ തയാറാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ്

  
backup
March 28 2019 | 19:03 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4

 

#വി.എസ് പ്രമോദ്


തിരുവനന്തപുരം: കേരള സര്‍വിസ് റൂള്‍സില്‍നിന്നും (കെ.എസ്.ആര്‍) മുക്തമാക്കി കെ.എസ്.ആര്‍.ടി.സി കോര്‍പറേഷനു മാത്രമായി ഒരു സര്‍വിസ് റൂള്‍ തയാറാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സേവന വേതന കരാര്‍, ചര്‍ച്ചക്കായി തൊഴിലാളി യൂനിയനുകള്‍ക്ക് മാനേജ്‌മെന്റ് കൈമാറി.


കെ.എസ്.ആറില്‍നിന്നും കോര്‍പറേഷനെ മുക്തമാക്കണമെന്നതുള്‍പ്പെടെയുള്ള വിവാദമായേക്കാവുന്ന നിരവധി കാര്യങ്ങളാണ് ശമ്പള പരിഷ്‌കരണ ചര്‍ച്ചക്കുവേണ്ടിയുള്ള കുറിപ്പിലുള്ളത്. ഇനി മുതല്‍ ഓപ്പറേറ്റിങ് വിഭാഗത്തില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് മാത്രമാകും ജീവനക്കാരെ നിയോഗിക്കുക. സ്ഥലംമാറ്റം സംബന്ധിച്ച ദ്വികക്ഷി കരാര്‍ ഉണ്ടെങ്കിലും അത് കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്.


നിലവില്‍ കോര്‍പറേഷനില്‍ ഇല്ലാത്തതും പുതിയതായി ജീവനക്കാരെ നിയമിക്കാത്തതുമായ അനാവശ്യ തസ്തികകളെ ശമ്പള പരിഷ്‌കരണ കരാറില്‍നിന്നും ഒഴിവാക്കുന്നതും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം 5:5 എന്ന ദേശീയ ശരാശരിയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ അഭിപ്രായങ്ങളും മാനേജ്‌മെന്റ് യൂനിയനുകളോട് ആരാഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ ചുവടുപിടിച്ചാണ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്‌കരണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.


ശമ്പള പരിഷ്‌കരണം സംബന്ധിച്ച കുറിപ്പ് ചര്‍ച്ചചെയ്ത് നിര്‍ദേശങ്ങള്‍ മാനേജിങ് ഡയരക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി എംപ്ലോയിസ് അസോസിയേഷന്‍(സി.ഐ.ടി.യു),ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ എന്നീ യൂനിയനുകള്‍ക്ക് മാത്രമാണ് മാനേജ്‌മെന്റ് കുറിപ്പ് നല്‍കിയിട്ടുള്ളത്. 10-ാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2014 ജൂലൈയില്‍ നടപ്പിലാക്കിയ ശമ്പള സ്‌കെയിലാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോള്‍ നടപ്പാക്കാനായി ചര്‍ച്ചക്കു നല്‍കിയിരിക്കുന്നതെന്ന ആക്ഷേപം തൊഴിലാളികള്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞു.


11-ാം ശമ്പള കമ്മിഷന്‍ മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇത് വരാനിരിക്കേയാണ് പഴയ രീതിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ നീക്കം നടക്കുന്നതെന്നും പുതിയ പരിഷ്‌കരണം വരുന്നതുവരെ കാത്തിരിക്കാന്‍ തയാറാണെന്ന നിലപാടിലുമാണ് തൊഴിലാളികള്‍. 2016 ഫെബ്രുവരിയില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം പരിഷ്‌കരണം നടപ്പിലാക്കേണ്ടതായിരുന്നു. പക്ഷേ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം നടപ്പിലാക്കാന്‍ കഴിയാതെ പോകുകയായിരുന്നു. അതേസമയം രണ്ട് യൂനിയനുകള്‍ക്ക് മാത്രം ശമ്പള പരിഷ്‌കരണം സംബന്ധിച്ച കുറിപ്പ് നല്‍കിയത് ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ്, ഡ്രൈവേഴ്‌സ് യൂനിയന്‍ തുടങ്ങിയ യൂനിയനുകളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  5 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  18 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  25 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago