പാഠ്യപദ്ധതിക്കുപുറമെ ഇനി കായിക പരിശീലനവും
മത്സരങ്ങളില്‍ നേട്ടം കൊയ്യുന്നതിനുപുറമെ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത വര്‍ദ്ദിപ്പിക്കുന്നതിനും കൂടി ലക്ഷ്യമിട്ടിട്ടുള്ളതാണ് പദ്ധതി. അത്‌ലറ്റിക്‌സ്, കബഡി, ക്രിക്കറ്റ്, ഖോഖോ, തുടങ്ങിയ ഇനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുന്നതെങ്കിലും അതാതു സ്‌കൂളുകള്‍ മതിയായ പരിശീലകരില്ലെങ്കില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് പരിശീലനത്തിനാവശ്യമായ കോച്ചുകളെ ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്
കഞ്ചിക്കോട്: ജില്ലയിലെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ പാഠ്യപദ്ധതിക്കുപുറമെ കായിക പരിശീലനവും സാധ്യമാവുന്നു. ഇതിന്റെ ആദ്യമെന്നോണം പാലക്കാട് നഗരസഭാ പരിധിയിലെ സ്‌കൂളുകളെയാണ് പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് കായിക പരിശീലനപദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്.
ഗവ. മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പി.എം.ജി.എച്ച്.എസ്.എസ്, ബിഗ് ബസാര്‍ ഗവ.എച്ച്.എസ്.എസ്, കുമരപുരം എച്ച്.എസ്.എസ്, ബി.ഇ.എം.എച്ച്.എസ്, വെണ്ണക്കര ഗവ.എച്ച്.എസ്, മൂത്താന്‍തറ കര്‍ണ്ണകിയമ്മന്‍ എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളെ ബന്ധപ്പെടുത്തിയാണ് പ്രഥമഘട്ടമെന്നോളം കായികപരിശീലന പദ്ധതി നഗരസഭ നടപ്പിലാക്കുന്നത്.
ഓരോ സ്‌കൂളുകളിലും ഇതിനായി പ്രത്യേക കായിക ഇനം നിശ്ചയിച്ചു നല്‍കി കോച്ചിനെ ലഭ്യമാക്കി വിദ്യാര്‍ഥികള്‍ക്കുള്ള വിദഗ്ധ പരിശീലനവും ലഭ്യമാക്കും. കായിക വിഷയത്തില്‍ താല്‍പര്യമുള്ള മറ്റിതര സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇവിടെയെത്തി കായിക പരിശീലനം നേടാവുന്നതാണ്.
കായികപരിശീലനപദ്ധതിക്കുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നഗരസഭ 8 ലക്ഷം രൂപ നല്‍കും. നിലവില്‍ ഭൂരിഭാഗം കായികതാരങ്ങളുമാകട്ടെ മറ്റു സ്‌കൂളുകള്‍ മുഖേനയാണ് കായിക പരിശീലനം നേടുന്നത്. പുതിയ പദ്ധതിയിലൂടെ പരിശീലനത്തില്‍ ഏകീകൃത സ്വഭാവും രൂപപ്പെടുത്താനാവും.
മത്സരങ്ങളില്‍ നേട്ടം കൊയ്യുന്നതിനുപുറമെ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത വര്‍ദ്ദിപ്പിക്കുന്നതിനും കൂടി ലക്ഷ്യമിട്ടിട്ടുള്ളതാണ് പദ്ധതി. അത്‌ലറ്റിക്‌സ്, കബഡി, ക്രിക്കറ്റ്, ഖോഖോ, തുടങ്ങിയ ഇനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുന്നതെങ്കിലും അതാതു സ്‌കൂളുകള്‍ മതിയായ പരിശീലകരില്ലെങ്കില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് പരിശീലനത്തിനാവശ്യമായ കോച്ചുകളെ ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്.
അധ്യയന ദിവസങ്ങളിലും അവധി ദിവസങ്ങളിലും വൈകുന്നേരമായിരിക്കും കായിക പരിശീലനം നല്‍കുന്നത്. മികവു പുലര്‍ത്തുന്ന് കായിക താരങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ നഗരസഭയുടെ പരിഗണനയിലുണ്ട്. അധ്യയനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിരിമുറുക്കവും ടെന്‍ഷനും മറ്റുമൊഴിവാക്കി മാനസികോല്ലാസം നല്‍കുന്നതിനും അല്‍പ സമയത്തെ കായിക പരിശീലനത്തിലൂടെ സാധ്യമാവുമെന്നു മാത്രമല്ല സ്‌കൂളുകള്‍ക്കും കായിക താരങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."