തൃശൂരില്‍ നിയന്ത്രണം കടുപ്പിക്കുന്നു: കലക്ടറേറ്റില്‍ സന്ദര്‍ശകരെ കുറയ്ക്കും, ആരോഗ്യസ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍
തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അത്യാവശ്യക്കാരല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല. ഉദ്യോഗസ്ഥര്‍ ഐ.ഡി കാര്‍ഡ് ധരിച്ചുവേണം അകത്തേക്ക് പ്രവേശിക്കാന്‍. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തെര്‍മല്‍ സ്‌കാനിങ് സംവിധാനം സജ്ജമാക്കി.
അതേ സമയം നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണെന്നും ജില്ല പൂര്‍ണമായും അടച്ചിടുന്നില്ലെന്നും മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവത്തകര്‍ക്കും രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ പകുതി പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.ഒരാഴ്ച ഇടവിട്ട് ജീവനക്കാര്‍ മാറണമെന്നാണ് നിര്‍ദേശം.
രണ്ട് ദിവസത്തിനിടെ 21 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുനിസിപ്പാലിറ്റി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. രോഗവ്യാപനം രൂക്ഷമാണെങ്കിലും അടച്ചിടല്‍ വേണ്ട, നിയന്ത്രണങ്ങള്‍ മതി എന്നാണ് സര്‍ക്കാര്‍ തീരുമാനം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."