HOME
DETAILS
MAL
ആദ്യദിനം സമര്‍പ്പിച്ചത് എട്ട് പത്രികകള്‍
backup
March 28 2019 | 20:03 PM
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനം സംസ്ഥാനത്ത് ലഭിച്ചത് എട്ടു പത്രികകള്‍. തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടും ആറ്റിങ്ങല്‍, കൊല്ലം, ഇടുക്കി, ചാലക്കുടി, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ പത്രികയുമാണ് സമര്‍പ്പിച്ചത്. പത്രിക നല്കിയവരില് നാലുപേര്‍ വനിതകളാണ്.
തിരുവനന്തപുരത്ത് മിനി എസ് (എസ്.യു.സി.ഐ), ഗോപകുമാര്‍ എ. (ഡി.എച്ച്.ആര്.എം), ആറ്റിങ്ങലില്‍ ഷൈലജ ടി. (ഡി.എച്ച്.ആര്.എം), കൊല്ലത്ത് സിന്ധു പ്രഭാകരന് (എസ്.യു.സി.ഐ), ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് (ഇടതു സ്വതന്ത്രന്), ചാലക്കുടിയില്‍ ജോസ് തോമസ് (മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- യുനൈറ്റഡ്), വയനാട്ടില്‍ മുജീബ് റഹ്മാന് (സ്വതന്ത്രന്), കണ്ണൂരില്‍ അപര്‍ണ ആര്. (എസ്.യു.സി.ഐ) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."