അമിത വേഗതയില്‍ നിയന്ത്രണം വിട്ട ട്രൈലര്‍ ലോറി മറിഞ്ഞു
മണ്ണാര്‍ക്കാട്: അമിത വേഗതിയില്‍ എത്തിയ ട്രൈലര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മണ്ണാര്‍ക്കാട് - പെരിന്തല്‍മണ്ണ ദേശീയ പാതയില്‍ അരിയൂര്‍ പെട്രോള്‍ പമ്പിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി റോഡിന് കുറുകെ കള്‍വെര്‍ട്ട് നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. വേഗത നിയന്ത്രിച്ചുപോവാന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിത വേഗതയിലെത്തിയ ട്രൈലര്‍ ലോറി പ്രവര്‍ത്തി നടക്കുന്ന സ്ഥലത്തിന്റെ മീറ്ററുകള്‍ക്കപ്പുറം ഓട്ടോറിക്ഷയെ മറികടന്ന് എതിര് ദിശയില്‍ നിന്നെത്തിയ കാറിനെ ഇടിച്ചിട്ട് കൈതോട്ടിലേക്ക് മറിയുകയായിരുന്നു.
എതിര് ദിശയില്‍ കള്‍വെര്‍ട്ട് നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്ന പത്തോളം പേരുണ്ടായിരുന്നു. മലപ്പുറത്ത് നിന്ന് തമിഴ്നാട് നാമക്കല്ലിലെ സ്വകാര്യ സിമന്റ് ഫാക്ടറിയിലേക്ക് മണ്ണുമായിപാവുകയായിരുന്നു ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ലോറി ഇടിച്ച കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. സംഭവത്തില്‍ മണ്ണാര്‍ക്കാട് ട്രാഫിക് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."