ഉപതെരഞ്ഞെടുപ്പോളം ഹരമില്ല മലപ്പുറത്ത്
#എ.കെ ഫസലുറഹ്്മാന്‍
മലപ്പുറം: വലിയങ്ങാടിയിലെ വീടുകേറി വോട്ടുതെണ്ടാന്‍ പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി, പറപ്പൂരിലെ ചായക്കടയുടെ ചായിപ്പില്‍ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി കെ.ടി ജലീല്‍, അധ്യക്ഷനായി തെക്ക് നിന്ന് വന്നു പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള എം.എല്‍.എ. സംസ്ഥാന തലസ്ഥാനം മലപ്പുറത്തേക്ക് മാറ്റിയപോലായിരുന്നു 2017ലെ മലപ്പുറത്തെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വിശേഷം.
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മലപ്പുറത്തേക്കു മാറ്റിയോ എന്നു പോലും ചോദിച്ചവരുണ്ട്്. ഭരണമുന്നണിയെ പ്രതിരോധിക്കാന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മുരളീധരനും തമിഴ്‌നാട്ടില്‍ നിന്ന് ഖാദര്‍ മൊയ്തീനും തുടങ്ങി മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി വരെ നിറഞ്ഞുനിന്ന് പ്രചരണം. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും ഷാനവാസ് ഹുസൈനുമടക്കമുള്ള ബി.ജെ.പി പ്രമുഖര്‍ മലപ്പുറത്തെ പ്രചരണത്തിന് തിയതി കുറിച്ചു. ഒടുവില്‍ പ്രചരണത്തിനെത്തിയില്ലെങ്കിലും ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടുന്ന ദേശീയപ്പട ബി.ജെ.പിക്കു വേണ്ടി മലപ്പുറത്തെ ചുറ്റിക്കറങ്ങി. കല്ല്യാണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കുവരെ രാഷ്ട്രീയക്കാര്‍ നിറഞ്ഞുനിന്നു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം 2015ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു. 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിനായി 2017ല്‍ മലപ്പുറത്തുകാര്‍ വീണ്ടും ബൂത്തില്‍പോയി. ലോക്‌സഭയിലേക്ക് വിജയിച്ച വേങ്ങരയിലെ സിറ്റിങ് എം.എല്‍.എ കൂടിയായ കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ അതേ വര്‍ഷം തന്നെ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലക്കാര്‍ക്ക് വീണ്ടും ഉപതെരഞ്ഞെടുപ്പ് വന്നു.
വീറും വാശിയുമുള്ള ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറത്ത് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണം വോട്ടു നേടിയാണ് പി.കെ കുഞ്ഞാലിക്കുട്ടി ആദ്യമായി പാര്‍ലമെന്റിലെത്തിയത്്. 9,35,334 പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 55.10 ശതമാനം വോട്ടര്‍മാരും കോണി ചിഹ്നത്തിലാണ് വിരല്‍ അമര്‍ത്തിയത്്. 5,15,330 വോട്ടു നേടിയ കുഞ്ഞാലിക്കുട്ടിക്ക് 2014ല്‍ ഇ. അഹമ്മദിന് കിട്ടിയതിനേക്കാള്‍ 77,607 വോട്ട് അധികം ലഭിച്ചു. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഇ. അഹമ്മദിനെ അപേക്ഷിച്ച് 23,716 വോട്ട് കുറവു വന്നെങ്കിലും സംസ്ഥാത്ത് തന്നെ ഏറ്റവും വലിയ എണ്ണം വോട്ടാണ് കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയത്.
ഇപ്പോള്‍ മുതിര്‍ന്ന നേതാവിനൊത്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇടതുപക്ഷത്തിനാവാത്തത് മലപ്പുറത്തെ പോര് പേരിലൊതുങ്ങാന്‍ കാരണമായിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സാനുവിന്റെ ഇടതുമുന്നണിയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന പ്രത്യേകതയും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് എന്ന നിലയിലുള്ള ഇടപെടലും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുന്നുണ്ട്്. മണ്ഡലം, പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ഇരുമുന്നണികളും രണ്ടുതവണ പര്യടനങ്ങളും ഇതിനകം പൂര്‍ത്തിയാക്കി. പത്രികാസമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെയെങ്കിലും കൊണ്ടുപിടിച്ച പ്രചരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും കൂടാതെ എന്‍.ഡി.എ സ്ഥാനാര്‍ഥി വി. ഉണ്ണികൃഷ്ണനും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പി. അബ്ദുല്‍ മജീദ് ഫൈസിയും പി.ഡി.പി സ്ഥാനാര്‍ഥി നാസര്‍ മേത്തരും പ്രചരണം തുടങ്ങിയിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."