അറബിമലയാളത്തിലും ചുമരെഴുത്ത്
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ നാടെങ്ങും മാതൃഭാഷയായ മലയാളത്തില്‍ ബോര്‍ഡുകളും നോട്ടിസും ചുമരെഴുത്തും നടക്കുമ്പോള്‍ കാസര്‍കോട്ട് അറബിമലയാളത്തിലും ചുമരെഴുത്ത്. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് വോട്ടഭ്യര്‍ഥിച്ചാണ് അറബിമലയാളത്തില്‍ കാസര്‍കോട് ചുമരെഴുത്ത് നടത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കൊപ്പം രാജ്മോഹന്‍ ഉണ്ണിത്താന് വോട്ട് ചെയ്യുകയെന്നാണ് ചുമരെഴുത്തില്‍ പറയുന്നത്. ഫ്ളക്സ് ബോര്‍ഡ് നിരോധിച്ചതിനെ തുടര്‍ന്ന് തുണിയിലും മറ്റും പ്രിന്റ് ചെയ്താണ് പ്രചാരണം മുന്നണികള്‍ കൊഴുപ്പിക്കുന്നത്. പരമാവധി ചുമരെഴുത്ത് നടത്താനാണ് മുന്നണികള്‍ ശ്രമിക്കുന്നത്. കിട്ടിയ ചുമര് അറബിമലയാളത്തില്‍ എഴുതുന്നതിലും കാര്യമുണ്ട്. മുസ്ലിം വോട്ടുകള്‍ ധാരാളമുള്ള മണ്ഡലമാണ് കാസര്‍കോട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."