HOME
DETAILS

വയലടയില്‍ നിന്നു തലയാട്ടേക്ക് സംഘടിപ്പിച്ച മഴനടത്തം ശ്രദ്ധേയമായി

  
backup
July 13 2016 | 22:07 PM

%e0%b4%b5%e0%b4%af%e0%b4%b2%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a4%e0%b4%b2%e0%b4%af%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f

കിനാലൂര്‍: പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും പി.ഇ.സിയുടെയും ആഭിമുഖ്യത്തില്‍ വയലടയില്‍ നിന്നു തലയാട്ടേക്ക് സംഘടിപ്പിച്ച മഴ നടത്തം ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്തിലെ 11 വിദ്യാലയങ്ങളില്‍ നിന്നായി 300ഓളം കുട്ടികളും  കുടുംബശ്രീ, പരിസ്ഥിതി പ്രവര്‍ത്തകരും മഴയെ വരവേറ്റ് പ്രകൃതിയെ ആസ്വദിച്ചും റോഡിന്റെ വശങ്ങളില്‍ മരം നട്ടും പരിസ്ഥിതി ബോധവല്‍ക്കരണത്തിന് പുത്തന്‍ ചുവട്‌വയ്പ്പ് തീര്‍ത്തു. വഴിയോരങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പായസവും മധുര പലഹാരങ്ങളും നല്‍കി ജാഥയെ സ്വീകരിച്ചു.
തലയാട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ വരവേല്‍പ്പ് നല്‍കി. ഗ്രാമപഞ്ചായത്തംഗം ടി.കെ ബിജു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി അധ്യക്ഷനായി. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ വൃക്ഷത്തൈ നട്ട് മഴ നടത്തം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ എല്‍.വി വിലാസിനി, മുന്‍ പ്രസിഡന്റ് ഇസ്മാഈല്‍ കുറുമ്പൊയില്‍, പഞ്ചായത്തംഗങ്ങളായ നാസര്‍ പറയരുകണ്ടി, സുരേഷ്, ഹമീദാ കബീര്‍, വയലട എ.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നരേന്ദ്ര ബാബു, പി.ഇ.സി കണ്‍വീനര്‍ ഇഖ്ബാല്‍ മാസ്റ്റര്‍ പങ്കെടുത്തു.
കിനാലൂര്‍ ജി.യു.പി സ്‌കൂള്‍ സംഗീതശില്‍പ്പം അവതരിപ്പിച്ചു. മഴ നടത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ഗ്രാമപഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പി.സി പുഷ്പ, കോട്ടയില്‍ മുഹമ്മദ്, പി.ആര്‍ സുരേഷ്, ഷൈമ കോറോത്ത്, കെ.എല്‍ മാത്യു, ബെന്നി ജോസഫ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  18 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  24 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  44 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago